Friday September 22, 2017
Latest Updates

അയര്‍ലണ്ടില്‍ അമിതവേഗതയുടെ പേരില്‍ കുടുങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക കോഴ്സ് വരുന്നു!

അയര്‍ലണ്ടില്‍ അമിതവേഗതയുടെ പേരില്‍ കുടുങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക കോഴ്സ് വരുന്നു!

ഡബ്ലിന്‍ : അമിതവേഗതയുടെ പേരില്‍ ആദ്യമായി പിടിയിലാകുന്ന ഡ്രൈവര്‍മാര്‍ക്ക് പെനാല്‍റ്റി പോയിന്റുകള്‍ക്കും പിഴയ്ക്കും പകരം പ്രത്യേക ട്രയിനിംഗ് കോഴ്സ് പരിഗണനയില്‍. അമിതവേഗതയുടെ കാര്യവും കാരണവും പ്രത്യാഘാതങ്ങളും വിവരിക്കുന്ന കോഴ്സ് പഠിപ്പിക്കുകയാകും അധികൃതര്‍ ചെയ്യുക.

സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ ആവിഷ്‌കരിച്ചതാണ് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പാഠ്യപദ്ധതി.ഈ സമ്പ്രദായം ഇവിടെ നടപ്പാക്കുന്നതു സംബന്ധിച്ച് യുകെ ആസ്ഥാനമായ വിദഗ്ധരുമായി റോഡ് സുരക്ഷാ അതോറിറ്റി അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്.
ക്ലാസ് റൂം ശൈലിയിലുള്ള വിദ്യാഭ്യാസ പദ്ധതിയിലൂടെ എന്തുകൊണ്ടാണ് ആളുകള്‍ അമിതവേഗമെടുക്കുന്നതെന്നുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പര്യാപ്തമാണ്.

അമിതവേഗതയുടെ ദോഷങ്ങള്‍ വിവരിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് വേഗതയേറിയ ഡ്രൈവിംഗിന് പിടിയിലായവര്‍ക്ക് നല്‍കുക.അല്ലാത്ത പക്ഷം ഇവര്‍ 80യൂറോ പിഴയും മൂന്ന് പെനാല്‍റ്റി പോയിന്റുകളുമായിരുന്നു ലഭിക്കുക.

Scroll To Top