Sunday October 21, 2018
Latest Updates

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കണോ ? ‘മലയാളം’ സംഘടിപ്പിക്കുന്ന സംവാദം മെയ് 20 ന് ലൂക്കനില്‍ 

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കണോ ? ‘മലയാളം’ സംഘടിപ്പിക്കുന്ന സംവാദം മെയ് 20 ന് ലൂക്കനില്‍ 

ഡബ്ലിന്‍:മേയ് 25 വെള്ളിയാഴ്ച അയര്‍ലണ്ടില്‍ നടക്കുന്ന അബോര്‍ഷന്‍ വിഷയത്തിലുള്ള റഫറണ്ടത്തില്‍ അനുകൂലിച്ചോ എതിര്‍ത്തോ യെസ് -നോ പക്ഷങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള വേദി ഒരുക്കി മലയാളം സംഘടനയുടെ ആഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിക്കുന്നു.

മേയ് മാസം 20 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലുക്കന്‍ ഫോണ്ട് ഹില്‍ റോഡിലുള്ള യൂറേഷ്യ ഹാളാണ് മൂര്‍ച്ചയേറിയ വാദ പ്രതിവാദങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നത് .

ഐറിഷ് മലയാളി സമൂഹത്തിനുള്ളില്‍ ഇതിനകം തന്നെ ഇത് സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകളും പ്രചാരണങ്ങളും ആരംഭിച്ചു കഴിഞ്ഞു.ഈ ചര്‍ച്ചകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ‘മലയാളം’ സംഘടന ഈ ഉദ്യമം ഏറ്റെടുക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

പ്രൊ- ലൈ ഫിന്റെയും പ്രൊ- ചോയ്സി ന്റെയും ബാനറുകള്‍ ഇതിനകം തന്നെ വഴിവക്കുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു .റെഫറണ്ടത്തിന്റെ ഫലം എന്തുതന്നെയായാലും അയര്‍ലണ്ടില്‍ താമസിക്കുന്ന ആയിരക്കണക്കിന് വരുന്ന മലയാളികളെ അത് നേരിട്ട് ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല . ഓരോവ്യക്തിയുടെയും താത്പര്യമനുസരിച്ചു ‘യെസ്’ അഥവാ ‘നോ’ പക്ഷത്തോ, അതുമല്ലെങ്കില്‍ സദസ്സിലോ ഇരിപ്പിടം ഉണ്ടായിരിക്കുന്നതാണ് .സദസിലുള്ളവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനും അവസരമുണ്ടായിരിക്കും .

ഈ സംവാദത്തില്‍ പങ്കെടുത്തു തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവച്ചു സുപ്രധാനമായ ഈ റെഫറണ്ടത്തിന്റെ ഗതിനിര്‍ണയത്തിന്റെ ഭാഗഭാക്കാകുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ‘മലയാളം’ സംഘടന അറിയിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറുകളില്‍ ബന്ധപെടുക .
Eldho John 0894126421 
Vijay S 0877211654
Rajesh Unnithan 0860866988

Scroll To Top