Monday August 20, 2018
Latest Updates

അയര്‍ലണ്ടില്‍ അധ്യാപക സമരം:അവധിക്ക് ശേഷം സ്ഥിതി മോശമാകും,സ്‌കൂളുകള്‍ സ്തംഭിപ്പിച്ച് സമരം ചെയ്യാന്‍ സംയുക്ത യൂണിയനുകള്‍ 

അയര്‍ലണ്ടില്‍ അധ്യാപക സമരം:അവധിക്ക് ശേഷം സ്ഥിതി മോശമാകും,സ്‌കൂളുകള്‍ സ്തംഭിപ്പിച്ച് സമരം ചെയ്യാന്‍ സംയുക്ത യൂണിയനുകള്‍ 

ഡബ്ലിന്‍:തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായി എ.എസ്.ടി.ഐയുടെയും മറ്റു രണ്ട് പ്രമുഖ അദ്ധ്യാപക യൂണിയനുകളുടെയും നേതൃത്വത്തില്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സമരത്തെത്തുടര്‍ന്ന്, അവധിക്കു ശേഷം സ്‌കൂളുകളിലെ സ്ഥിതി മോശമാകുമെന്ന് അധികൃതര്‍. സെക്കണ്ടറി സ്‌കൂളുകളില്‍ മാത്രമല്ല രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ബഹിഷ്‌കരണ സമരം നടത്താനാണ് ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷനും ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ടും തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ കെറിയില്‍ ചേര്‍ന്ന ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ വാര്‍ഷിക യോഗം സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ മുഴുവന്‍ സ്വകാര്യമേഖല ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലുമായി പഠിക്കുന്ന പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠനം സ്തംഭിക്കുമെന്ന അവസ്ഥയിലാണ്.

തങ്ങളുടെ ക്ലേശം രക്ഷിതാക്കള്‍ മനസിലാക്കുന്നുണ്ടെന്ന് സമരനേതാക്കള്‍ പറഞ്ഞു.മണിക്കൂറുകള്‍ ക്ളാസെടുത്തിട്ടും തുച്ഛമായ ശമ്പളമാണ് ഒരു വിഭാഗം അധ്യാപകര്‍ക്ക് ലഭിക്കുന്നത്.അവര്‍ പുതിയതായി നിയമിക്കപ്പെട്ടതാണ് എന്നതാണ് കാരണം പറയുന്നത്.

2012 നു ശേഷം നിയമിക്കപ്പെട്ട അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ ശമ്പളം വെട്ടിച്ചുരുക്കിയത്.ഒരു ലക്ഷം യൂറോ വരെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ട നൂറുകണക്കിന് അദ്ധ്യാപകര്‍ക്ക് വേണ്ടിയാണ് അധ്യാപക സമൂഹം ഒന്നടങ്കം സമരത്തിനിറങ്ങുന്നത്.ഈസ്റ്റര്‍ അവധിക്ക് ശേഷം ഘട്ടം ഘട്ടമായി സമരം ഊര്ജിതപ്പെടുത്താനാണ് യൂണിയനുകളുടെ തീരുമാനം.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top