Tuesday September 25, 2018
Latest Updates

അയര്‍ലണ്ടില്‍ അധ്യാപകരാവാന്‍ മലയാളികള്‍ക്കും അവസരം, വിദേശീയരായ അധ്യാപകരുടെ യോഗ്യതയ്ക്ക് തുല്യ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ 

അയര്‍ലണ്ടില്‍ അധ്യാപകരാവാന്‍ മലയാളികള്‍ക്കും അവസരം, വിദേശീയരായ അധ്യാപകരുടെ യോഗ്യതയ്ക്ക് തുല്യ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ 

ഡബ്ലിന്‍: മലയാളികളായ അധ്യാപകര്‍ക്ക് അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള അവസരമൊരുങ്ങുന്നു. അധ്യാപകമേഖലയില്‍ പരിശീനവും പരിചയവും നേടിയ ഇന്ത്യക്കാരുള്‍പ്പെടുന്ന അയര്‍ലണ്ടിലെ താമസക്കാരെയാണ് ഇതിനായി തിരഞ്ഞെടുക്കുക.

സെക്കണ്ടറി ലെവല്‍ ക്ലാസുകളിലും പ്രൈമറി ക്ലാസുകളിലും അധ്യാപകരുടെ എണ്ണത്തില്‍ വന്‍ കുറവ് നേരിടുന്നതിനാണ് പുതിയ പദ്ധതി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടിലെത്തുന്ന ഇന്ത്യക്കാരായ അധ്യാപകരില്‍ മിക്കവരും ട്രെയിന്‍ഡ് ടീച്ചേഴ്സ് ആണെന്നതും ഇവര്‍ക്ക് അവസരങ്ങള്‍ കൂട്ടും. ഇന്ത്യയില്‍ അധ്യാപക ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് അയര്‍ലണ്ടിലെ ടീച്ചേഴ്‌സ് ട്രെയിനിംഗ് യോഗ്യതയ്ക്ക് തുല്യമായ യോഗ്യത നേടാനുള്ള അവസരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

യോഗ്യതയും മുന്‍ പരിചയവും ഉണ്ടായിട്ടും അയര്‍ലണ്ടിലെ സ്‌ക്കൂളുകളില്‍ ജോലി ചെയ്യാന്‍ വിദേശികളായ അധ്യാപകര്‍ പഠിപ്പിക്കാന്‍ തയാറാവാത്തതിന്റെ കാരണമറിയാനായി നീതിന്യായ വകുപ്പ് പഠനം ആരംഭിച്ചിരുന്നു. മുന്‍പരിചയവും യോഗ്യതയുമുണ്ടായിട്ടും എന്തുകൊണ്ടാണ് ഇവിടെ താമസക്കാരായ അയര്‍ലണ്ടില്‍ അധ്യാപകരാകാന്‍ വിസമ്മതിക്കുന്നത് എന്ന്കണ്ടുപിടിക്കുകയാണ് പ്രൊജക്ടിന്റെ ഉദ്ദേശം. ഡബ്ലിനിലെ മാരിനോ ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളേജാണ് പ്രൊജക്ട് നടത്തുന്നത്.

നിലവില്‍ അയര്‍ലണ്ടില്‍ വിദേശികളായ എത്ര അധ്യാപകര്‍ ജോലിചെയ്യുന്നുണ്ടെന്നോ യോഗ്യതയുള്ളവര്‍ എത്രപേരുണ്ടെന്ന കണക്കുകളും ലഭ്യമല്ലെന്നും പ്രോജക്ട് കോര്‍ഡിനേറ്ററായ ഡോ. റോറി പറയുന്നു. സ്‌ക്കൂളുകളില്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും ഇവയൊന്നും തൊഴിലന്വേഷകരിലെക്ക് എത്താതിരിക്കുന്നത് പ്രധാന വെല്ലുവിളികളിലൊന്നാണ്. വൈദേശികരായ അധ്യാപകര്‍ അയര്‍ലണ്ടില്‍ തൊഴിലെടുക്കുന്നതില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നതായി പല ഭാഗത്തുനിന്നും ആരോപണമുണ്ട്.

വ്യത്യസ്തരാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുമുളളവര്‍ അധ്യാപകരാകുന്നത് കുട്ടികള്‍ക്ക് ലോകസംസ്‌കാരത്തെ തന്നെ ക്ലാസ്മുറിക്കുള്ളില്‍ നിന്ന് മനസ്സിലാക്കാന്‍ സാഹായിക്കുമെന്ന് പ്രോജക്ടിന്റെ സംഘാടകര്‍ വിലയിരുത്തുന്നു. അയര്‍ലണ്ടില്‍ താമസിക്കുന്ന അധ്യാപനത്തോട് താല്‍പര്യവും മുന്‍പരിചയവുമുള്ള അധ്യാപകര്‍ക്ക് ജോലിയാവശ്യങ്ങള്‍ക്കായി mtp@mie.ie. ഈ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Scroll To Top