Wednesday August 15, 2018
Latest Updates

അയര്‍ലണ്ടില്‍ അടുത്ത റഫറണ്ടം ഒക്ടോബറില്‍, ദൈവനിന്ദ കുറ്റകരമല്ലാതാകുന്നതിനുള്ള ഭരണഘടനാ ഭേദഗതി ജനഹിതമറിയുന്നത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനൊപ്പം 

അയര്‍ലണ്ടില്‍ അടുത്ത റഫറണ്ടം ഒക്ടോബറില്‍, ദൈവനിന്ദ കുറ്റകരമല്ലാതാകുന്നതിനുള്ള ഭരണഘടനാ ഭേദഗതി ജനഹിതമറിയുന്നത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനൊപ്പം 

ഡബ്ലിന്‍: സ്വവര്‍ഗവിവാഹവും ,ഭ്രൂണഹത്യയും നിയമവിധേയമാക്കാനുള്ള അനുമതി കൊടുത്ത അയര്‍ലണ്ടിലെ ജനതയുടെ ഹിതമറിയാന്‍ മുമ്പിലേക്ക് മറ്റൊരു റഫറണ്ടം കൂടി വരുന്നു.ദൈവനിന്ദ കുറ്റകരമല്ലാതാകുന്നതിനുള്ള ജനാഭിപ്രായം അറിയാനുള്ള റഫറണ്ടമാണ് ഒക്ടോബറില്‍ നടത്തപ്പെടുന്നത്.

ഒക്ടോബറില്‍ അയര്‍ലണ്ടില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടത്തപ്പെടേണ്ടതുണ്ട്.അതോടൊപ്പമാണ് ദൈവനിന്ദ കുറ്റകരമല്ലാതാക്കുന്നതിനുള്ള റഫറണ്ടം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റീസ് മന്ത്രി ചാള്‍സ് ഫ്‌ളാനഗന്‍ വെളിപ്പെടുത്തി.
ഇതിനായി തയാറാക്കിയ ഡ്രാഫ്റ്റ് ബില്ലിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി മന്ത്രി ചാള്‍സ് ഫ്‌ളാനഗന്‍ അറിയിച്ചു.

ആധുനിക സമൂഹത്തിന് യോജിക്കാത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ഇപ്പോഴുമുണ്ട്.അത്തരം ഒരു ലിസ്റ്റില്‍ നിന്നും അയര്‍ലണ്ട് മാറ്റപ്പെടേണ്ടതുണ്ട്.സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി പറഞ്ഞു.

അടുത്ത ആഴ്ചകളില്‍ ബില്‍ പാര്‌ലമെന്റില്‍ അവതരിപ്പിക്കും.അനുമതി കിട്ടിയാല്‍ ഭരണഘടനാ ഭേദഗതി ചെയ്യാന്‍ റഫറണ്ടത്തിലേയ്ക്ക് നീങ്ങും.

ദൈവനിന്ദാകരമായ തെറ്റുകള്‍ ചെയ്യുകയോ,അപമാനകരമായ പ്രസ്താവനകള്‍ വഴിയോ,പ്രവര്‍ത്തനങ്ങള്‍ വഴിയോ ദൈവനിയമങ്ങളെ അവഹേളിയ്ക്കുകയോ ചെയ്യുന്നത് 25000 യൂറോ വരെ പിഴയോ,തടവോ അര്‍ഹിക്കുന്ന കുറ്റമാണ് അയര്‍ലണ്ടിലെ നിലവിലുള്ള നിയമത്തില്‍ ഇപ്പോള്‍.ഈ നിയമമാണ് മാറ്റാനുള്ള തയാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top