Thursday October 18, 2018
Latest Updates

അയര്‍ലണ്ടില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷത്തോളം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും,രാജ്യം കുതിപ്പിലേയ്ക്കെന്ന് സ്വതന്ത്ര ധനകാര്യ സമിതി 

അയര്‍ലണ്ടില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷത്തോളം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും,രാജ്യം കുതിപ്പിലേയ്ക്കെന്ന് സ്വതന്ത്ര ധനകാര്യ സമിതി 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതുതായി അടുത്ത നാല് വര്‍ഷ കാലത്തിനുള്ളില്‍ 236,700 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രമുഖ സാമ്പത്തിക ഓഡിറ്റിങ് കമ്പനിയായ ഈ വൈയുടെ റിപ്പോര്‍ട്ട്.

ഐറിഷ് സര്‍ക്കാര്‍ പോലും പ്രതീക്ഷിക്കുന്നതില്‍ അധികമായ മുന്നേറ്റമാണ് അയര്‍ലണ്ടിലും ഡബ്ലിന്‍ നഗരത്തിലും ബ്രെക്‌സിറ്റ് ആരംഭിക്കുന്നതോടെ ഉണ്ടാകുവാന്‍ പോകുന്നതെന്നാണ് ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്.

യൂകെ യിലെ 21 ധനകാര്യകമ്പനികള്‍ അവരുടെ ആസ്ഥാനവും ,മുഴുവന്‍ പ്രവര്‍ത്തനങ്ങളും അയര്‍ലണ്ടിലേക്ക് പറിച്ചു നടാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.ഫ്രാങ്ക് ഫര്‍ട്ടിനേക്കാളും,ലക്‌സംബര്‍ഗിനെക്കാളും,പാരീസിനെക്കാളും പ്രിയംങ്കരമായ ലൊക്കേഷനായി ഡബ്ലിന്‍ മാറുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

4.9% വളര്‍ച്ചയാണ് ജിഡിപി യില്‍ ഈ വര്‍ഷം ഉണ്ടാവുക. 3.8% വളര്‍ച്ച 2019 ലും ഉണ്ടാവും.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വളര്‍ച്ചയുടെ ശതമാനം തകരാതെ നില്‍ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേ സമയം ഭവനമേഖലകളിലെ അസ്ഥിരതകളും,വാടക വര്‍ദ്ധനവും,വീടുകളുടെ കൂടിയ വിലയും ഇത്തരം നിക്ഷേപ സാധ്യതകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഈ വൈ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.

Scroll To Top