Saturday October 20, 2018
Latest Updates

അയര്‍ലണ്ടില്‍ അടുത്ത ഒരാഴ്ച കൂടി കൊടും തണുപ്പിന്റെ കാലമെന്ന് മെറ്റ് എറാന്‍

അയര്‍ലണ്ടില്‍ അടുത്ത ഒരാഴ്ച കൂടി കൊടും തണുപ്പിന്റെ കാലമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അടുത്ത ഒരാഴ്ച കൂടി കൊടും തണുപ്പിന്റെ കാലമെന്ന് മെറ്റ് എറാന്‍. അയര്‍ലണ്ടില്‍ ഇന്നലെ രാത്രികാല താപനില മൈനസ് 5 വരെയാണ് രേഖപ്പെടുത്തിയത്.രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചെറിയതോതില്‍ സ്‌നോഫാളും ആരംഭിച്ചിട്ടുണ്ട്.

കണക്റ്റ് ,അള്‍സ്റ്റര്‍ പ്രദേശങ്ങളിലെ താപനില മൈനസ് അഞ്ചിലേയ്ക്ക് താഴ്ന്നത് പൊടുന്നനവേയായിരുന്നു.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കൊടിയ തണുപ്പ് അനുഭവപ്പെടുമെങ്കിലും വരണ്ട കാലവസ്ഥയായിരിക്കുമെന്നാണ് മെറ്റ് ഏറാന്‍ സൂചിപ്പിക്കുന്നത്.അടുത്തയാഴ്ച്ചയും തണുപ്പിനോടോപ്പമെത്തുന്ന സൂര്യപ്രകാശം രാജ്യത്തെ വരണ്ട അവസ്ഥയില്‍ നിലനിര്‍ത്തും.

Scroll To Top