Monday February 20, 2017
Latest Updates

അയര്‍ലണ്ടിലേയ്ക്ക് വീണ്ടും വിദേശ നേഴ്‌സുമാരെ നിയമിക്കും : റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു

അയര്‍ലണ്ടിലേയ്ക്ക് വീണ്ടും വിദേശ നേഴ്‌സുമാരെ നിയമിക്കും : റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു

ഡബ്ലിന്‍ :എച്ച് എസ് ഇ വീണ്ടും വിദേശ റിക്രൂട്ട് മെന്റുകള്‍ നടത്താന്‍ തീരുമാനിച്ചു.നഴ്‌സിംഗ് സര്‍വ്വീസിലുള്ള ഒഴിവുകള്‍ ഇത്തവണ പരിഹരിക്കപ്പെട്ടിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണിത്.2013 ല്‍ ഓപറേഷന്‍ തിയേറ്ററുകളിലും ക്രിട്ടിക്കല്‍ കെയര്‍ സേവനങ്ങള്‍ക്ക് തയ്യാറാവേണ്ടവരുമായ നഴ്‌സുമാരുടെ എണ്ണത്തിലുള്ള കുറവ് കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ വളരെക്കൂടുതലായിരുന്നു എന്നാണ് കണ്ടെത്തല്‍ .

ഈ ഒഴിവുകള്‍ പല തരം ഓപറേഷനുകള്‍ വൈകിപ്പിക്കുന്നതിനും ഇന്റന്‍സിവ് കെയര്‍ യൂനിറ്റിലെ ബെഡുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും വരെ കാരണമായിട്ടുണ്ടായിരുന്നു. ഒഴിവുള്ള 88 വേക്കന്‍സികളിലും ആളുകളെ എടുക്കാന്‍ എച്ച്എസ്ഇ ഇന്റര്‍ നാഷണല്‍ റിക്രൂട്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ വിദേശരാജ്യങ്ങളില്‍ല നിന്ന് റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതു വഴി ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷനും അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റവും ഒക്കെ പ്രാബല്യത്തില്‍ വരുവാനായി കുറഞ്ഞത് 15 മാസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

ഇപ്പോള്‍ തുടങ്ങിയാലും 2015ലെ സമ്മറിനു മുന്‍പായി റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും നടപ്പില്‍ വരുത്താനും സാധിക്കില്ലെന്നാണ് എച്ച്എസ്ഇ പറയുന്നത്.

എച്ച്എസ്ഇയുടെ പ്ലാനിംഗുകള്‍ പലതിലും വരുന്ന കാലതാമസമാണ് പ്രശ്‌നങ്ങള്‍ ഒരുക്കുന്നതെന്നാണ് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ സൂചിപ്പിച്ചു.

നേഴ്‌സിംഗ് മേഖലകളില്‍ കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി പ്രത്യേക പരിശീലനപരിപാടികളും ഉപരി പഠനങ്ങളും നടപ്പിലാക്കിയിരുന്നതും കുത്തനെ കുറഞ്ഞു. 4045 എണ്ണം നടത്തിയിരുന്നിടത്ത് 25ഓളം ട്രെയിനിംഗ് പരിപാടികള്‍ മാത്രമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നുള്ളൂവെന്നും ലിയാം ഡൊറാന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത്തരം ട്രെയിനിംഗുകള്‍ക്കായി ആശുപത്രികള്‍ക്ക് നഴ്‌സുമാരെ അനുവദിക്കാനും സംഖ്യാ പരിമിതി ഒരു തടസമായിരുന്നു. അതുകൊണ്ട് തന്നെ പല ആശുപത്രികളിലും സ്‌പെഷലിസ്റ്റ് ട്രെയിനിംഗ് ലഭിച്ച നഴ്‌സുമാരുടെ അഭാവം കാണാമെന്നും ലിയാം പറഞ്ഞു.

അമ്പതിലധികം തിയേറ്റര്‍ പോസ്റ്റുകളിലേക്കുള്ള ഒഴിവുകളും 34 ക്രിട്ടിക്കല്‍ കെയര്‍പോസ്റ്റുകളും നികത്താനുള്ള ശ്രമത്തിലാണ് ഇപ്പോഴത്തെ റിക്രൂട്ട്‌മെന്റുകള്‍.
എച്ച്എസ്ഇ ക്രിസ്തുമസിനു മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ ക്ഷണിച്ചിരുന്നതാണ്. 2015ഓടെ തന്നെ പോസ്റ്റുകളില്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് എച്ച്എസ്ഇ.

എച്ച്എസ്ഇക്ക് സ്‌പെഷലിസ്റ്റ് വിഭാഗത്തിലുള്ള നഴ്‌സുമാരെ നിയമിക്കാന്‍ സാധിക്കാത്തതാണ് പല സര്‍വ്വീസുകള്‍ക്കും തടസമുണ്ടാക്കുന്നതെന്ന തരത്തിലുള്ള പരസ്യപ്രചാരണം ഉണ്ടാവുന്നുണ്ടെന്ന് എച്ച്എസ്ഇ അറിയിക്കുന്നുണ്ട്.

ഇത്തരത്തില്‍ അഡീഷണലായി സ്‌പെഷലിസ്റ്റ് നഴ്‌സുമാരെ നിയമിക്കുന്നതോടെ തിയേറ്റര്‍ സെഷന്‍ വര്‍ദ്ധിപ്പിക്കുകയും ഐസിയു ബെഡുകളുടെ എണ്ണം കൂട്ടുകയും ചെയ്യുമെന്നും എച്ച്എസ്ഇ പറയുന്നു.
വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഐറിഷ് നഴ്‌സുമാരെയും പല റിക്രൂട്ട്‌മെന്റുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡൊറാന്‍ പറഞ്ഞു. അതിന് സാമ്പത്തിക ലാഭം ഒരു തടസമാവില്ലെന്നും ഡൊറാന്‍ കൂട്ടിച്ചേര്‍ത്തു.മെച്ചപ്പെട്ട ശമ്പളമാണ് ഇവിടെ നല്‍കുന്നത് . അയര്‍ലണ്ടില്‍ സ്‌പെഷല്‍ ക്വാളിഫിക്കേഷന്‍ ഉള്ള നേഴ്‌സുമാര്‍ക്ക് വര്‍ഷത്തില്‍ 2,791യൂറോയാണ് അലവന്‍സായി ലഭിക്കുക എന്നും ഡൊറാന്‍ പറഞ്ഞു.
സാധാരണ ഗതിയിലുള്ള റിക്രൂട്ട്‌മെന്റുകള്‍ നടപ്പിലാക്കാന്‍ അയര്‍ലണ്ടില്‍ തന്നെയുള്ള നഴ്‌സുമാരെ കൂടുതല്‍ റിക്രൂട്ട്‌മെന്റില്‍ ഉള്‍പ്പെടുത്താനാണ് എച്ച്എസ്ഇ തീരുമാനിച്ചിരിക്കുന്നത്.അത് വഴിയും താല്‍ക്കാലിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വിദേശ റിക്രൂട്ട് മെന്റുകള്‍ കഴിയുന്നത് വരെ കാത്തിരിക്കാനാണ് എച്ച് എസ് ഇ യുടെ തീരുമാനംlike-and-share

Scroll To Top