Sunday May 28, 2017
Latest Updates

അയര്‍ലണ്ടിലേയ്ക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഐറിഷ് മന്ത്രി ഇന്ത്യയിലെത്തി 

അയര്‍ലണ്ടിലേയ്ക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഐറിഷ് മന്ത്രി ഇന്ത്യയിലെത്തി 

ന്യൂഡല്‍ഹി: അയര്‍ലണ്ടിലെ സ്‌കില്‍സ്, ഇന്നൊവേഷന്‍ മന്ത്രി ഡാമിയന്‍ ഇംഗ്ലീഷിന്റെ ഇന്ത്യ സന്ദര്‍ശനം പുരോഗമിക്കുന്നു. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമായി അയര്‍ലണ്ടിന്ന് ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇംഗ്ലീഷിന്റെ ഇന്ത്യ സന്ദര്‍ശനം. ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ വിപണികളില്‍ഒന്നാണ് ഇന്ത്യയെന്ന് സന്ദര്‍ശനത്തിനിടെ ഇംഗ്ലീഷ് പറഞ്ഞു. എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് മേധാവി ഗില്‍സ് ഒ നീലും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1500 ആയി വര്‍ധിച്ചിരുന്നു. ഇത് ഇരട്ടിയായി വര്‍ധിപ്പികുക എന്നതാണ് മന്ത്രിതല സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഐറിഷ് സമ്പദ്ഘടനയ്ക്ക് നല്‍കുന്ന സംഭാവന ചെറുതല്ല. പഠനവും പഠന ശേഷമുള്ള ജോലി സാധ്യതയും എല്ലാം കണക്കിലെടുത്താല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്സുവര്‍ണാവസരമാണെന്ന് ഇംഗ്ലീഷ് പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ പഠിക്കുന്നു ഐറിഷ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലും പഠനത്തിനു എത്തുന്നു. ഇത്ഇരു രാജ്യങ്ങളും തള്ളിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ബാംഗ്ലൂരിലും ഡാമിയന്‍ ഇംഗ്ലീഷ് സന്ദര്‍ശനം നടത്തി. ഡാമിയന്‍ ഇംഗ്ലീഷിന്റെബാംഗ്ലൂര്‍ സന്ദര്‍ശന വേളയില്‍ ഡബ്ലിന്‍ സയന്‍സ് ഗ്യാലറിയുടെ ഒരു ശാഖ ബാംഗ്ലൂരില്‍ തുടങ്ങാന്‍ എം.ഒ.യു ഒപ്പിട്ടു. ബാംഗ്ലൂരിലും ഡല്‍ഹിയിലുമായി നടന്ന വിവിധ സെമിനാറുകളില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റ് ക്യാമ്പിലും മന്ത്രിയും സംഘവും പങ്കെടുക്കും.

Scroll To Top