Monday February 20, 2017
Latest Updates

അയര്‍ലണ്ടിലേയ്ക്ക് വന്ന ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതകഥ സിനിമയാക്കുന്നു ::ഇന്ത്യ ഐറിഷ് സൌഹൃദത്തില്‍ വിരിയുന്നത് പുതിയ 5 സിനിമകള്‍ ,’ഗാല്‍വേ ഗേള്‍ ‘, സവിതയുടെ കഥ

അയര്‍ലണ്ടിലേയ്ക്ക് വന്ന ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതകഥ സിനിമയാക്കുന്നു ::ഇന്ത്യ ഐറിഷ് സൌഹൃദത്തില്‍ വിരിയുന്നത് പുതിയ 5 സിനിമകള്‍ ,’ഗാല്‍വേ ഗേള്‍ ‘, സവിതയുടെ കഥ

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഒരു സംഘം ഇന്ത്യാക്കാരുടെ നേതൃത്വത്തില്‍ ഐറിഷ് ചലച്ചിത്ര പ്രവര്‍ത്തകരുമായി ചേര്‍ന്ന് പുതിയ അഞ്ചു സിനിമകള്‍ രൂപമെടുക്കുന്നു.അയര്‍ലണ്ടിലേയ്ക്ക് ഭര്‍ത്താവിനൊപ്പം വന്ന് ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ഡെത്ത് ബൈ ട്രയല്‍’,ഗാള്‍വേയില്‍ വിധിയോടു പോരാടി മരിച്ച സവിതയുടെ കഥ പറയുന്ന ഗാല്‍വേ ഗേള്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.

ജീവിതത്തിലെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനാണ് പലരും മാതൃരാജ്യം വിട്ട് അന്യദേശങ്ങളില്‍ പോയി കഷ്ടപ്പെടുന്നത്. ജീവിതം ഭദ്രമാക്കാനായി ഒന്നിലധികംപേരുടെ മരണത്തിനിടയാക്കിയ ഭര്‍ത്താവിന്റെ മരുന്നു കമ്പനി ഏറ്റെടുക്കുന്ന ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥ പറയുകയാണ് സുഹൈല്‍ ടടാരിയുടെ ‘ഡെത്ത് ബൈ ട്രയല്‍’ എന്ന ചിത്രം.
അയര്‍ലണ്ടിലേക്ക് ഭര്‍ത്താവിന്റെ കൂടെ വരുന്ന പെണ്‍കുട്ടിയുടെ ജീവിത കഥയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. പ്രണയവും സ്വപ്‌നങ്ങളും ദുഖങ്ങളും സന്തോഷവും എല്ലാം ചേര്‍ന്ന് വിധിവൈപരീത്യങ്ങള്‍ക്ക് പാത്രങ്ങളാവേണ്ടിവരുന്ന ചില ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ച.
കുടുംബബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും ദുഖങ്ങളുടെയും ആകെത്തുകയായ ജീവിതം പച്ചപിടിപ്പിക്കാനായി അയര്‍ലണ്ടിലേക്ക് കുടിയേറി വന്ന ഒട്ടേറെ പേര്‍ക്ക് എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങളുടെ ഓര്‍മ്മ പുതുക്കലാവാം സുഹൈല്‍ ടടാരിയുടെ സിനിമ.
ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയും മോഹങ്ങളും തന്നെയാണ് സിനിമയുടെ കഥാകേന്ദ്രം. ‘ഡെത്ത് ബൈ ട്രയല്‍’ നിര്‍മ്മിച്ചിരിക്കുന്നത് ഐറിഷ്‌കാരിയായ എഡ്വിന ഫോര്‍കിനാണ്. ഇവരുടെ നിര്‍മാണ സഹായിയായി ഡബ്ലിനിലെ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ സിറാജ് സൈദിയും സിനിമയുടെ അണിയറപ്രവര്‍ത്തനത്തില്‍ സജീവമാകുന്നു.
ഇന്ത്യന്‍ സംവിധായകനായ സുഹൈല്‍ ടടാരിയുടെ സംവിധാനമികവും രണ്ടു വ്യത്യസ്ത പ്രദേശങ്ങളിലെ ജീവിതസാഹചര്യങ്ങളുമായുള്ള കഥാപാത്രങ്ങളുടെ ഇഴുകിച്ചേരലുമൊക്കെ സിനിമയുടെ ഹൈലൈറ്റായി തെളിഞ്ഞു കാണാം.
ബിഗ് ഫാര്‍മ്മ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ചില ആനുകാലിക സംഭവങ്ങളുമായി കഥയ്ക്ക് സാമ്യവുമുണ്ട്. ബോക്‌സ്ഓഫീസില്‍ വിജയം വരിക്കാനുള്ള എല്ലാ ചേരുവകളും ഒത്തിണങ്ങിയ മികച്ച ചിത്രം തന്നെയാണ് ‘ഡെത്ത് ബൈ ട്രയല്‍ എന്നാണ് അണിയറ സംസാരം.
ആനുകാലിക പ്രശ്‌നങ്ങളെ ജനമനസുകളില്‍ കൊണ്ടുവരുത്തി ചിന്തിപ്പിക്കാനുള്ള ഒരു ശ്രമമാണ് ‘ഡെത്ത് ബൈ ട്രയലില്‍’ സംവിധായകന്‍ നടത്തിയിരിക്കുന്നത്.
ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഒട്ടേറെ സാമൂഹിക സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. പൊതുജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ തലയിലേറ്റിവച്ച പലരും അങ്ങിനെയല്ല തുടരുന്നതെന്നും പലപ്പോഴായി തെളിയിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരത്തിലുള്ള സിനിമകളിലൂടെ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കു തന്നെ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കാട്ടിക്കൊടുക്കുകയാണ് പല സംവിധായകരും.
‘ഡെത്ത് ബൈ ട്രയല്‍ അടക്കം അഞ്ചു ചിത്രങ്ങളാണ് സംഘം ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ തങ്ങളെക്കൊണ്ട് സാധിക്കും രീതിയല്‍ പ്രതികരിക്കുകയാണ് ഇവര്‍. ഇതുവഴി ലോകത്തിന് പലതരം സന്ദേശങ്ങളും കൈമാറാനും ഇവര്‍ ശ്രമിക്കുന്നുമുണ്ട്.
മറ്റ് നാലുചിത്രങ്ങള്‍: പ്ലെയിന്‍ സെയിലിംഗ്, ഗാല്‍വേ ഗേള്‍, ഹണി ആന്‍ഡ് സഫ്രോണ്‍, വാട്ടര്‍! വാട്ടര്‍! തുടങ്ങിയവയാണ്.sav
‘പ്ലെയിന്‍ സെയിലിംഗി’ല്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കഥപറയുമ്പോള്‍ ‘ഗാല്‍വേ ഗേളി’ല്‍ അയര്‍ലണ്ടില്‍ വച്ച് മരണപ്പെട്ട സവിതയുടെ കഥയാണ് കാണിക്കുന്നത്.sanu

‘ഹണി ആന്‍ഡ് സാഫ്രോണ്‍’ തികച്ചും വ്യത്യസ്തമായ ഒരു പ്രണയകഥയാണ്.ഇന്ത്യയില്‍ നിന്നും ഡബ്ലിനില്‍ എത്തുന്ന കുടിയേറുന്ന മുസ്ലീം ചെറുപ്പക്കാരന്‍ അയര്‍ലണ്ടില്‍ നേഴ്‌സായ കത്തോലിക്കാ പെണ്‍കുട്ടിയെ പ്രണയിക്കുന്ന കഥയാണ് ‘ഹണി ആന്‍ഡ് സഫ്രോണ്‍’

കാര്‍ഷിക ജീവിതവും കുടുംബജീവിതവും വരച്ചുകാട്ടുന്ന സിനിമയാണ് ‘വാട്ടര്‍! വാട്ടര്‍!’.

ഈ അഞ്ചു ചിത്രങ്ങളിലും പ്രതീക്ഷയുണ്ട്, സ്വപ്‌നങ്ങളുണ്ട്, അതേപോലെ ജീവിതവുമുണ്ട്.
ഈ സിനിമ സമുഛയത്തിന്റെ പിറകില്‍ കഴിവുറ്റ ഒരു സിനിമാ സംഘം തന്നെയുണ്ട്. വീഡിയോഗ്രാഫറും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ മൈക്കല്‍ തിയറി, എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ സ്റ്റീഫന്‍സണ്‍, സിനിമ നിര്‍മാതാവും വീഡിയോഗ്രാഫറുമായ കാതല്‍ ബ്രുക് തുടങ്ങിയവരൊക്കെ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് അയര്‍ലണ്ടിന്റെ എക്‌സിക്യുട്ടിവ് കമ്മറ്റി അംഗമാണ് മൈക്കല്‍, ഫെസ്റ്റിവെലിന്റെ ഡിജിറ്റല്‍ കോഡിനേറ്ററാണ് സെബാസ്റ്റിയന്‍ സ്റ്റീഫന്‍സണ്‍.
ഇന്ത്യയിലും അയര്‍ലണ്ടിലുമായാണ് സിനിമകളുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്..

ബോളിവുഡ് സിനിമയോട് അപൂര്‍വമായ പ്രതിപത്തി പുലര്‍ത്തുന്ന ഐറിഷ്‌കാരുടെ ഇടയിലേയ്ക്കു സഹകരണം തേടിച്ചെന്നു ഇന്ത്യന്‍ സിനിമയെ അയര്‍ലണ്ടില്‍ ജനകീയമാകാനുള്ള ശ്രമത്തിലാണ് അയര്‍ലണ്ടിലെ ഇന്ത്യാക്കാരായ സിനിമാ പ്രവര്‍ത്തകര്‍.

എല്ലാ ചേരുവകളോടുമൊപ്പം അണിയിച്ചൊരുക്കുന്ന ഈ അഞ്ചു സിനിമകള്‍ ഇന്ത്യ ഐറിഷ് ചലച്ചിത്ര രംഗത്ത് വ്യത്യസ്തമായ തുടക്കം എന്നതിലുപരി ഇരു രാജ്യങ്ങളും തമ്മില്‍ പൊതുവായി പുലര്‍ത്തുന്ന സാംസ്‌കാരിക അനുരൂപണത്തിന്റെ മുഖ ചിത്രം കൂടിയാണ്‌like-and-share

Scroll To Top