Tuesday September 26, 2017
Latest Updates

അയര്‍ലണ്ടിലേയ്ക്ക് കുടിയേറുന്നവരില്‍ ബ്രസീലുകാരും,ഇന്ത്യക്കാരും മുന്നില്‍,ബ്രെ ക്സിറ്റ് വന്നിട്ടും ഐറിഷ് പ്രൊഫഷണലുകളുടെ യുകെ പ്രേമത്തില്‍ കുറവില്ല!

അയര്‍ലണ്ടിലേയ്ക്ക് കുടിയേറുന്നവരില്‍ ബ്രസീലുകാരും,ഇന്ത്യക്കാരും മുന്നില്‍,ബ്രെ ക്സിറ്റ് വന്നിട്ടും ഐറിഷ് പ്രൊഫഷണലുകളുടെ യുകെ പ്രേമത്തില്‍ കുറവില്ല!

ലണ്ടന്‍ :ബ്രക്സിറ്റ് പശ്ചാത്തലത്തിലും അയര്‍ലണ്ട് പ്രൊഫഷണലുകളുടെ ഇഷ്ടകേന്ദ്രമായി യുകെ നിലകൊള്ളുന്നു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിലും അയര്‍ലണ്ടിലെ പ്രൊഫഷണലുകള്‍ യുകെയെ കൈവിടുന്നില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

2016 ഒക്ടോബറിനും 2017ഏപ്രിലിനുമിടയില്‍ 26 ശതമാനം പ്രൊഫഷണലുകള്‍ യുകെയിലെത്തിയെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 27 ശതമാനമായിരുന്നു. നേരിയ കുറവുമാത്രമേ ബ്രക്സിറ്റ് തീരുമാനത്തിനു ശേഷവും ഉണ്ടായിട്ടുള്ളുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

യുഎസ്,ഫ്രാന്‍സ്,സ്പെയിന്‍,ആസ്ത്രേലിയ എന്നിവിടങ്ങളാണ് ഐറീഷ് പ്രൊഫഷണലുകള്‍ കുടിയേറുന്ന മറ്റ് രാജ്യങ്ങള്‍.

എച്ച് .ആര്‍,മാര്‍ക്കറ്റിംഗ്,സോഷ്യല്‍ സര്‍വീസസ്,പ്രോജക്ട് മാനേജ്മെന്റ്,മീഡിയ ആന്റ് കമ്യൂണിക്കേഷന്‍സ് എന്നീ രംഗങ്ങളില്‍ നിന്നാണ് നാട്ടുകാരിലേറെയും കുടിയേറ്റക്കാരാവുന്നത്..

അതേസമയം അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റ പ്രൊഫഷണലുകളേറെയും സോഫ്ട് വെയര്‍ രംഗത്തുള്ളവരാണ്. ബ്രസീലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകള്‍ അയര്‍ലണ്ടില്‍ എത്തുന്നത് എന്നതാണ് കണക്കുകള്‍.ഇന്ത്യാക്കാര്‍ തൊട്ടു പിന്നാലെയുണ്ട്.

ഇറ്റലി,ക്രയോഷ്യ,ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേര്‍ അയര്‍ലണ്ടിലെത്തുന്നുണ്ട്.ഹെല്‍ത്ത് കെയര്‍,ഫാര്‍മസ്യൂട്ടിക്കല്‍,ഓയില്‍ ആന്റ് എനര്‍ജി തുടങ്ങിയ മേഖലയിലും ഇവിടെ കുടിയേറ്റമുണ്ട്.വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കുന്നതിനായി ഐഡിഎ അയര്‍ലണ്ടും എന്റര്‍ പ്രൈസ് അയര്‍ലണ്ടും ചേര്‍ന്ന് ടെക് ലൈഫ് അയര്‍ലണ്ട്-2016 വിജയകരമായി സംഘടിപ്പിച്ചിരുന്നു.

Scroll To Top