Friday August 18, 2017
Latest Updates

അയര്‍ലണ്ടിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം, എത്തുന്നവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായി സര്‍ക്കാര്‍ ! 

അയര്‍ലണ്ടിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം, എത്തുന്നവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായി സര്‍ക്കാര്‍ ! 

ഡബ്ലിന്‍:അനധികൃത കുടിയേറ്റക്കാര്‍ ഓരോ ദിവസവും അയര്‍ലണ്ടില്‍ വര്‍ധിച്ചുവരുന്നതായി സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍.കണ്ടുപിടിക്കാന്‍ ആവാത്തവിധമാണ് ഇവരില്‍ പലരും രാജ്യത്ത് തുടരുന്നത്.മാത്രമല്ല ഇവരുടെ കുടിയേറ്റം അനധികൃതമാണെന്ന് കണ്ടെത്തിയാല്‍ പോലും ചികിത്സാ സൗകര്യങ്ങളടക്കമുള്ള മറ്റ് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നത് അഭയാര്‍ഥികള്‍ സൗകര്യമായി എടുക്കുകയും ചെയ്യുന്നുവത്രെ.ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ധാരണകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയാണ് എന്നതാണ് യാഥാര്‍ഥ്യം.

മിക്ക ദിവസങ്ങളിലും ഒന്നോ രണ്ടോ പേരെങ്കിലും അധികൃതരുടെ കണ്ണില്‍ പെടുന്നുണ്ട്.ഗാര്‍ഡയുടെ ശ്രദ്ധയില്‍ പെടാതെ എത്തുന്നവരുടെ എണ്ണം എത്രയുണ്ടെന്നതിന്റെ കണക്കുകള്‍ ഒരിടിത്തും ലഭ്യമല്ല.അതിര്‍ത്തി കടന്നെത്തുന്നതിന് മാത്രമല്ല,ഒരു വര്‍ഷം വരെ ഇവിടെ സുരക്ഷിതമായി കഴിയാനുള്ള പണവുമായാണ് ഇത്തരക്കാരില്‍ ബഹുഭൂരിപക്ഷം പേരുടെയും കുടിയേറ്റം എന്നും പറയപ്പെടുന്നു.

പോര്‍ട്ട് ലിഷിനു സമീപം ട്രക്കില്‍ ഇന്നലെ കണ്ടെത്തിയ അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.എന്നാല്‍ ആളുകളുടെ എണ്ണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.സ്ട്രാഡ്ബല്ലിയിലെ ശ്മശാനത്തിനടുത്താണ് ദുരൂഹ സാഹചര്യത്തില്‍ കുടിയേറ്റക്കാരുമായി ട്രക്കെത്തിയത്.

ഐറീഷുകാരനായ ഡ്രൈവര്‍ പോലും അറിയാതെയാണ് ഇവര്‍ ട്രക്കിന്റെ പുറകില്‍ കയറിയത്.യാത്രാമധ്യേ വാഹനത്തിനുള്ളില്‍ ഇവരെ കണ്ടെത്തിയതോടെ അലാറം മുഴക്കിയാണ് ഗാര്‍ഡയെ ഡ്രൈവര്‍ വിവരം അറിയിച്ചത്.ഈ ട്രക്കില്‍ ഇവര്‍ മൂന്നു ദിവസമായി കഴിയുകയായിരുന്നുവത്രേ.ഫ്രാന്‍സില്‍ നിന്നുമാണ് ഇവരെത്തിയതെന്നു സംശയിക്കുന്നു.സംഭവത്തെ തുടര്‍ന്ന് നിരവധി ആംബുലന്‍സുകളും സ്‌ക്വാഡ് കാറുകളും സ്ഥലത്തെത്തി. കുടിയേറ്റക്കാരെ മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയിലാക്കുകയാണ്

Scroll To Top