Tuesday September 25, 2018
Latest Updates

   അയര്‍ലണ്ടിലേക്ക് ഹെലന്‍ കൊടുങ്കാറ്റ് വരുന്നു, പരക്കെ ജാഗ്രതാ നിര്‍ദേശം 

   അയര്‍ലണ്ടിലേക്ക് ഹെലന്‍ കൊടുങ്കാറ്റ് വരുന്നു, പരക്കെ ജാഗ്രതാ നിര്‍ദേശം 

ഡബ്ലിന്‍:തിങ്കളാഴ്ച വൈകുന്നേരത്തോടെ ഐറിഷ് തീരത്തെത്തുന്ന ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിലെയും,യൂ കെയിലും വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബ്രിട്ടന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും,അയര്‍ലണ്ടിലും ഇപ്പോള്‍ തന്നെ യെല്ലോ അലേര്‍ട്ട് ഏര്‍പ്പെടുത്തി കഴിഞ്ഞു.അതിശക്തമായ കാറ്റാണ് ഉണ്ടാവാന്‍ സാധ്യതയുള്ളയതെന്നും,ജീവന്‍ പോലും അപകടത്തിലാവുന്നത്ര സാഹചര്യമാണ് സംജാതമാവാന്‍ സാധ്യതയെന്നും മെറ്റ് ഏറാന്‍ വ്യക്തമാക്കി.

അയര്‍ലണ്ടിന്റെ തെക്കന്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടോടെ പ്രവേശിക്കുന്ന ഹെലന്‍ കൊടുങ്കാറ്റിനൊപ്പം,മഴയും പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.ചൊവാഴ്ചയും കാലാവസ്ഥയില്‍ കാര്യമായ വ്യത്യാസം ഉണ്ടാവാനിടയില്ല.

അടുത്ത ഒരാഴ്ച മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളതെങ്കിലും,സ്റ്റോം ഒഫെലിയയ്ക്ക് തുല്യമായ അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും മെറ്റ് ഏറാന്‍ അധികൃതര്‍ വ്യക്തമാക്കി

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top