Thursday February 22, 2018
Latest Updates

അയര്‍ലണ്ടിലേക്ക് പ്രവേശാനാനുമതി തേടിയ നൂറുകണക്കിന് നോണ്‍ യൂറോപ്യന്‍ വംശജരുടെ അപേക്ഷയില്‍ കാലതാമസം പാടില്ലെന്ന് കോടതി

അയര്‍ലണ്ടിലേക്ക് പ്രവേശാനാനുമതി തേടിയ നൂറുകണക്കിന് നോണ്‍ യൂറോപ്യന്‍ വംശജരുടെ അപേക്ഷയില്‍ കാലതാമസം പാടില്ലെന്ന് കോടതി

ഡബ്ലിന്‍ :നോണ്‍ യൂറോപ്യന്‍ വിസ ആപ്ലിക്കേഷനുകളില്‍ നടപടിയെടുക്കാന്‍ കാലതാമസം വരുത്തുന്നത് യൂറോപ്യന്‍ യൂണിയന്റെ ഫ്രീ മൂവ്മെന്റ് നയങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് കോടതിയുടെ നിരീക്ഷണം. യുകെയിലെയും യൂറോപ്യന്‍ യൂണിയനിലെയും പൗരന്മാര്‍ എന്‍ട്രി വിസ വഴി അയര്‍ലണ്ടില്‍ എത്തുന്നത് യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ക്കാനുസരിച്ചാണ്. ഇവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനായി നല്‍കിയിരിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒരുവര്‍ഷത്തിലധികമായിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് കോടതി ഇടപെട്ടിരിക്കുന്നത്.

വിസ ആപ്ലിക്കേഷനുകളില്‍ നടപടിയെക്കാന്‍ ഒരുവര്‍ഷത്തിലധികം സമയമെടുക്കുന്നതാണ് ആളുകളെ നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നത്.

ഇത്തരത്തില്‍ വിസ ലഭിക്കാത്തതിനാല്‍ നിയമലംഘനം നടത്തിയ പാക്കിസ്ഥാനികളുടെ കേസ് ഇതിനുദാഹരണമാണ്.ബ്രിട്ടീഷ് പൗരത്വം നേടിയ ഇവര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള വിസയ്ക്കായി ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുകയാണ്.

ഷോര്‍ട്ട് സ്റ്റേ എന്‍ട്രി വിസ ആപ്ലിക്കേഷനുകള്‍ക്ക് പെട്ടെന്ന് തന്നെ അംഗീകാരം നല്‍കാന്‍ നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്‍ട്രി വിസ ലഭിക്കുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്തവര്‍ക്കും നിയമപരമായി സ്റ്റേറ്റില്‍ ചുരുങ്ങിയ കാലത്തേക്ക് പ്രവേശിക്കാവുന്നതാണ്.ദീര്‍ഘനാളത്തേക്കാണെങ്കില്‍ ഇതിന് പുറമെ മറ്റൊരു അപേക്ഷയും നല്‍കേണ്ടതാണ്.ഇത്തരത്തിലുള്ള അപേക്ഷകള്‍ക്കാണ് കാലതാമസം നേരിടുന്നതായി പരാതിക്കാര്‍ കോടതിയെ ബോധിപ്പിച്ചത്.

ബ്രിട്ടണില്‍ നിന്നും പൗരത്വം സ്വീകരിച്ച ശേഷം അയര്‌ലണ്ടിലെത്തി താമസിക്കുന്ന ആയിരക്കണക്കിന് പേരുടെ ബന്ധുക്കളാണ് ഇപ്പോള്‍ അയര്‍ലണ്ടിലേക്ക് താമസിക്കാന്‍ അനുമതി തേടിയുള്ള അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.

Scroll To Top