Saturday June 23, 2018
Latest Updates

അയര്‍ലണ്ടിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍,ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനം സ്വപ്നമായി തുടരുന്നു,വ്യോമയാന മന്ത്രിക്ക് കത്തെഴുതി യുവാക്കള്‍ രംഗത്ത്

അയര്‍ലണ്ടിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍,ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനം സ്വപ്നമായി തുടരുന്നു,വ്യോമയാന മന്ത്രിക്ക് കത്തെഴുതി യുവാക്കള്‍ രംഗത്ത്

ഡബ്ലിന്‍: ഡബ്ലിനിലെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യന്നവരുടെ എണ്ണത്തില്‍ സര്‍വ്വകാല റിക്കോര്‍ഡ്.

ഡബ്ലിന്‍ വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനിലുകളിലൂടെ 34.4 മില്യണ്‍ യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്.2016 നെക്കള്‍ 5.2 % വര്‍ധനവാണ് ഇത് രേഖപ്പെടുത്തുന്നതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കണക്കുകകള്‍ വെളിപ്പെടുത്തുന്നു.

ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 ശതമാനം അധികം യാത്രക്കാര്‍ ഡബ്ലിന്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് ഡബ്ലിന്‍ എയര്‍ പോര്‍ട്ട് അതോറിറ്റി പ്രതീക്ഷിക്കുന്നത്. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ലഗേജ് നിയന്ത്രണം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു.

ഈ സമ്മറില്‍ കാത്തേ പസഫിക്,ക്രൊയേഷ്യന്‍ എയര്‍ലൈന്‍സ്, ചൈനയുടെ ഹൈനന്‍ എയര്‍ലൈന്‍സ്,ഐസ് ലാന്‍ഡര്‍ എന്നിവയടക്കം നിരവധി പുതിയ സര്‍വീസുകള്‍ ഡബ്ലിനില്‍ നിന്ന് ആരംഭിക്കുന്നുണ്ട്.

ഏഷ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വന്‍ വര്‍ദ്ധനവിന് അനുസരിച്ചു കൂടുതല്‍ ഏഷ്യന്‍ സര്‍വീസുകള്‍ക്കായി വിവിധ വിമാനകമ്പനികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.ഇന്ത്യയിലേക്കുള്ള ഡയറക്റ്റ് ഫ്ളൈറ്റ് ആരംഭിക്കണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂത്ത് അയര്‍ലണ്ട് ആരംഭിച്ചിട്ടുള്ള രാഷ്ട്രീയ നീക്കവും ഫലം കണ്ടേക്കുമെന്ന പ്രതീക്ഷയിലാണ് അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍.താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ മന്ത്രിയ്ക്കുള്ള കത്തില്‍ നിങ്ങള്‍ക്കും ഒപ്പ് വെയ്ക്കാന്‍ അവസരമുണ്ട്.

https://www.change.org/p/jayant-sinha-minister-of-state-for-civil-aviation-direct-flight-from-ireland-to-india

ഐറിഷ് മലയാളി ന്യൂസ്

Scroll To Top