Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലേക്കുള്ള പ്രവേശനം:നഴ്സുമാര്‍ക്ക് ഓ ഇ ടി യോഗ്യതയാക്കിയിട്ടും ,കാര്യമായ മാറ്റങ്ങള്‍ വരുത്താതെ ഐറിഷ് നഴ്സിംഗ് ബോര്‍ഡ്,പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി 

അയര്‍ലണ്ടിലേക്കുള്ള പ്രവേശനം:നഴ്സുമാര്‍ക്ക് ഓ ഇ ടി യോഗ്യതയാക്കിയിട്ടും ,കാര്യമായ മാറ്റങ്ങള്‍ വരുത്താതെ ഐറിഷ് നഴ്സിംഗ് ബോര്‍ഡ്,പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്സിംഗ് ബോര്‍ഡ് വിദേശത്തുനിന്നും തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന പ്രവേശനാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഭാഷപരിജ്ഞാന സങ്കേതമായ ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (OET )വഴി ഉദ്യോഗാര്‍ഥികള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന് സൂചനകള്‍.പുതിയ സംവിധാനത്തെ സംബന്ധിച്ച് അയര്‍ലണ്ടിലെ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഭാഗീകമായി പുറത്തിറക്കിയ മാനദണ്ഡമനുസരിച്ച് ഐഇഎല്‍ടിഎസ് സ്‌കോറുകള്‍ക്ക് തത്തുല്യമായ ഗ്രേഡുകള്‍ തന്നെയാണ് ഓ ഇ ടിയിലും ഉദ്യോഗാര്‍ഥികള്‍ കരസ്ഥമാക്കേണ്ടത്.

അയര്‍ലണ്ടില്‍ വ്യാപകമായിരുന്ന വ്യാജ ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കേറ്റുകളുടെ സാന്നിധ്യമാണ് ഓഇടിയെ കൂടി ആശ്രയിക്കുവാനും അംഗീകരിക്കുവാനും നഴ്സിംഗ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്.ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കേറ്റുകള്‍ കൂടുതല്‍ കൃത്യതയോടെ പരിശോധിക്കുവാന്‍ നിലവില്‍ നഴ്സിംഗ് ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ജനുവരി 2 മുതലാണ് ഓ ഇ ടിയിയുടെ ഗ്രേഡും അയര്‍ലണ്ടില്‍ അംഗീകരിക്കുന്നത്.ലിസനിംഗിലും,റീഡിംഗിലും ‘സി’ ഗ്രേഡോ അതിലധികമോ സ്‌കോര്‍ വേണ്ടപ്പോള്‍ റൈട്ടിംഗിലും,സ്പീക്കിംഗിലും ബി ഗ്രേഡ് ഉണ്ടെങ്കിലേ നഴ്സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന് അപേക്ഷിക്കാനാവു.ഐഇഎല്‍ടിഎസിലെ 6.5 സ്‌കോറിന് തുല്യമാണ് ഓ ഇ ടിയിലെ സി ഗ്രേഡ്.ഐഇഎല്‍ടിഎസിലെ 7 സ്‌കോറിലധികം വേണം ഓ ഇ ടിയില്‍ ബി ഗ്രേഡിന് തുല്യമാവാന്‍.

ചുരുക്കത്തില്‍ നിലവില്‍ ഐഇഎല്‍ടിഎസിന് ലഭിക്കേണ്ട അതേ സ്‌കോറുകള്‍ ഓഇടിയില്‍ ലഭിച്ചാലെ അയര്‍ലണ്ടില്‍ നഴ്സിംഗ് രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളു.

പഠനവിഷയുമായി ബന്ധപ്പെട്ടുള്ള ഭാഷാപരിജ്ഞാനപരീക്ഷയാണ് ഓഇടി എന്നത് നഴ്സുമാര്‍ക്ക് ഗുണകരമാക്കാനാവും.

ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് അല്ലെങ്കില്‍ OET എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റ് ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്.നഴ്സിംഗിന് പുറമെ ഡെന്റിസ്ട്രി, ഡയറ്റിക്‌സ്, മെഡിസിന്‍, ഒക്കുപ്പേഷണല്‍ തെറാപ്പി, ഒപ്‌ടോമെസ്ട്രി, ഫാര്‍മസി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോഗ്രാഫി, സ്പീച്ച് പതോളജി, വെറ്റിനറി സയന്‍സ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് OET യില്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാവുന്നത്.

നാല് സബ് ടെസ്റ്റുകളാണ് OET യില്‍ ഉള്ളത്. ഏകദേശം 50 മിനിട്ട് നീണ്ടു നില്‍ക്കുന്ന ലിസണിംഗ്, 60 മിനിട്ടിന്റെ റീഡിംഗ്, 45 മിനിട്ടിന്റെ റൈറ്റിംഗ്, 20 മിനിട്ടോളം ദൈര്‍ഘ്യം വരുന്ന സ്പീക്കിംഗ് എന്നിവ. ലിസണിംഗ് ടെസ്റ്റിന് രണ്ടു പാര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ട് എയില്‍ ഹെല്‍ത്ത് പ്രഫഷണലും പേഷ്യന്റും തമ്മില്‍ നടക്കുന്ന റെക്കോര്‍ഡ് ചെയ്ത സംഭാഷണം കേട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട നോട്ടുകള്‍ തയ്യാറാക്കണം. പാര്‍ട്ട് ബിയില്‍ ആരോഗ്യ സംബന്ധമായ ഒരു വിഷയത്തെക്കുറിച്ച് ഹെല്‍ത്ത് പ്രഫഷണല്‍ നല്കുന്ന ലഘു വിശദീകരണത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കണം. ഓരോ റെക്കോര്‍ഡും ഒരിക്കല്‍ മാത്രമേ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. കേള്‍ക്കുന്നതിനിടയില്‍ തന്നെ ഉത്തരം എഴുതണം.

റീഡിംഗ് ടെസ്റ്റിലെ പാര്‍ട്ട് എ 15 മിനിട്ട് നീണ്ടു നില്‍ക്കുന്നതാണ്. പരീക്ഷാര്‍ത്ഥികള്‍ മൂന്നോ നാലോ ഷോര്‍ട്ട് ടെക്സ്റ്റുകള്‍ വായിച്ചതിനുശേഷം അവയുടെ സമ്മറിയായി നല്കിയിരിക്കുന്ന പാരഗ്രാഫില്‍ വിട്ടു പോയിരിക്കുന്നവ വാക്കുകള്‍ ചേര്‍ത്ത് എഴുതണം. 25-35 ഗ്യാപ്പുകള്‍ അനുയോജ്യമായ വാക്കുകള്‍ ഉപയോഗിച്ച് പൂരിപ്പിക്കണം. സമയ ബന്ധിതമായി കാര്യങ്ങള്‍ വായിച്ച് മനസിലാക്കാനുള്ള കഴിവു തെളിയിക്കാനാണിത്. പാര്‍ട്ട് ബിയ്ക്ക് 45 മിനിട്ട് സമയമുണ്ട്. ഈ ടെസ്റ്റില്‍ ഹെല്‍ത്ത് കെയറുമായി ബന്ധപ്പെട്ട 600-മുതല്‍ 800 വരെ വാക്കുകള്‍ ഉള്ള പാസേജ് വായിച്ചതിനു ശേഷം 16 മുതല്‍ 20 വരെ മള്‍ട്ടിപ്പില്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം.

45 മിനിട്ടാണ് റൈറ്റിംഗ് ടെസ്റ്റിന് ഉള്ളത്. തികച്ചും പ്രഫഷനുമായി ബന്ധപ്പെട്ട ടെസ്റ്റാണിത്. പരീക്ഷാര്‍ത്ഥികള്‍ ഒരു റഫറല്‍ ലെറ്റര്‍ തയ്യാറാക്കാനാണ് ആവശ്യപ്പെടുക. പ്രഫഷന്റെ വ്യത്യാസമനുസരിച്ച് റഫറലിനു പുറമേ ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ ഡിസ്ചാര്‍ജ് ലെറ്റര്‍, പേഷ്യന്റ്, കെയറര്‍ അഡ് വൈസ് ലെറ്റര്‍ എന്നിവയും തയ്യാറാക്കാന്‍ ആവശ്യപ്പെടാറുണ്ട്. ലെറ്ററില്‍ ഉള്‍പ്പെടുത്താനുള്ള കേസ് നോട്ടുകള്‍ നല്കും. ഗ്രാമറും ശരിയായ വാക്കുകളുടെ ഉപയോഗവും കോംബ്രിഹെന്‍ഷനും എഴുതുന്ന ലേഔട്ടും അനുസരിച്ച് ഗ്രേഡിംഗ് ലഭിക്കും.

സ്പീക്കിംഗ് ടെസ്റ്റില്‍ ഇന്റര്‍വ്യൂവറുമായി വണ്‍ ടു വണ്‍ സംഭാഷണവും റോള്‍ പ്ലേയും ഉണ്ടാവും. പരീക്ഷാര്‍ത്ഥിയുടെ പ്രഫഷണല്‍ ബാക്ക്ഗ്രൗണ്ട് സംബന്ധമായ ഒരു വാം അപ്പ് ഇന്റര്‍വ്യു ആണ് ആദ്യം നടക്കുക. അതിനു ശേഷം രണ്ട് റോള്‍ പ്ലേ ഉണ്ടാവും. ഇതിന് തയ്യാറാകാന്‍ 2-3 മിനിട്ട് ലഭിക്കും. റോള്‍ പ്ലേ അഞ്ചു മിനിട്ടോളം നീണ്ടു നില്‍ക്കും. പരീക്ഷാര്‍ത്ഥി ഇതില്‍ തങ്ങളുടെ പ്രഫഷണല്‍ റോള്‍ കൈകാര്യം ചെയ്യണം. OET യുടെ നാല് ടെസ്റ്റുകളും A മുതല്‍ E വരെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലിസണിംഗിനും റീഡിംഗിനും ഗ്രേഡുമായി ബന്ധപ്പെടുത്തുന്ന ഒരു നിശ്ചിത സ്‌കോര്‍ സെറ്റ് ചെയ്തിട്ടില്ല. റൈറ്റിംഗിലും റീഡിംഗിലും രണ്ടു ഇന്‍ഡിപെഡന്റ് അസ്സസ്സര്‍മാര്‍ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് വഴിയാണ് ഗ്രേഡ് കണ്ടെത്തുക.

ഐഇഎല്‍ടിഎസ് ഓഇടി എന്നി പരീക്ഷകളിലെ വിവിധ ഗ്രേഡുകളുടെ ഏകദേശ താരതമ്യവിവരണം താഴെക്കൊടുത്തിരിക്കുന്നു.

Scroll To Top