Sunday January 21, 2018
Latest Updates

അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം:ഏഷ്യക്കാരില്‍ ഇന്ത്യന്‍ പൗരന്മാര്‍ ഒന്നാമത്, പാക്കിസ്ഥാനികള്‍ തൊട്ടുപിന്നാലെ 

അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം:ഏഷ്യക്കാരില്‍ ഇന്ത്യന്‍ പൗരന്മാര്‍ ഒന്നാമത്, പാക്കിസ്ഥാനികള്‍ തൊട്ടുപിന്നാലെ 

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ മാത്രം കുടിയേറിയത് 17054 ഇന്ത്യക്കാര്‍.2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യക്കാരായവര്‍ക്ക് ഇഷ്യൂ ചെയ്ത പിപിഎസ് നമ്പറിന്റെ അടിസ്ഥാനത്തിലാണ് സി എസ് ഓ യുടെ പുതിയ വെളിപ്പെടുത്തല്‍.

കഴിഞ്ഞ സെന്‍സസ്(2016) അനുസരിച്ച് ഇന്ത്യയില്‍ ജനിച്ച് അയര്‍ലണ്ടില്‍ താമസിക്കുന്നവരുടെ ആകെ എണ്ണം 20969 മാത്രമാണ്.2011 ലെ കണക്ക് പ്രകാരം ഇത് 17856 ആയിരുന്നു.

2011 ന് ശേഷം 110000 പേര്‍ക്കാണ് കുട്ടികള്‍ അടക്കം അയര്‍ലണ്ടില്‍ പുതിയതായി പൗരത്വം ലഭിച്ചതെന്ന് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ളാനഗന്‍ കഴിഞ്ഞ സിറ്റിസണ്‍ഷിപ്പ് സെറിമണിയില്‍ വെളിപ്പെടുത്തിയിരുന്നു.രാജ്യം തിരിച്ചുള്ള കണക്കുകള്‍ നല്‍കിയില്ലെങ്കിലും,പോളിഷ്‌കാര്‍ക്ക് പിന്നിലായി ഏറ്റവും കൂടുതല്‍ പേര്‍ സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമതാണെന്ന് നാച്ചുറലൈസേഷന്‍ വകുപ്പ് വ്യക്തമാക്കിയിരുന്നു.10 ശതമാനത്തില്‍ അധികം വരും ഇത്.

2011 ന് മുമ്പ് പിപിഎസ് നമ്പര്‍ ലഭിച്ചവരില്‍ പൗരത്വം സ്വീകരിക്കാത്തവരുടെ എണ്ണവും കൂടെ പരിഗണിക്കുമ്പോള്‍ സെന്‍സസ് രേഖകളില്‍ കാണുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ പ്രകടമായ വ്യത്യാസമുണ്ട്. നാല്പത്തിനായിരത്തില്‍ അധികം ഇന്ത്യക്കാര്‍ അയര്‍ലണ്ടിലുണ്ടെന്ന ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ ശരിയാവാനാണ് സാധ്യത.

കരാര്‍ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടില്‍ വന്ന് ജോലി ചെയ്യുന്നവരുടെയും, വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

Scroll To Top