Monday November 20, 2017
Latest Updates

അയര്‍ലണ്ടിലെ 25 വയസ്സില്‍ താഴെയുള്ള ഡ്രൈവര്‍മാര്‍ക്ക്  ടെലി മെറ്റിക്സ് ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമാക്കാന്‍ നിര്‍ദ്ദേശം

അയര്‍ലണ്ടിലെ 25 വയസ്സില്‍ താഴെയുള്ള ഡ്രൈവര്‍മാര്‍ക്ക്  ടെലി മെറ്റിക്സ് ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമാക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍ :25 വയസ്സില്‍ താഴെയുള്ള എല്ലാ ഡ്രൈവര്‍മാര്‍ക്കും ടെലി മെറ്റിക്സ് അധിഷ്ഠിത ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്താന്‍ എഐജി അയര്‍ലണ്ട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.അമിതവേഗത മൂലമുള്ള റോഡപകടങ്ങള്‍ കുറച്ച് യാത്ര സുരക്ഷിതമാക്കുകയെന്നത് ലക്ഷ്യമിടുന്നതാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ഇന്‍ഷ്വറന്‍സ് പദ്ധതി.

യുവ ഡ്രൈവര്‍മാര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെലിമെറ്റിക്സ് ഇന്‍ഷ്വറന്‍സ് പ്രൊഡക്ടുകള്‍ .ഇതിന്റെ ഭാഗമായി വാഹനത്തില്‍ ചെറിയൊരു ബോക്സ് പ്രൊഫഷണലായി ഘടിപ്പിക്കും.അതിലൂടെ യുവാക്കളുടെ ഡ്രൈവിംഗിനെ ജിപിഎസ് സംവിധാനത്തിലൂടെ വിലയിരുത്താന്‍ കഴിയും.
വാഹനം ഓടിക്കുന്ന രീതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള സാങ്കേതികവിദ്യകളാണ് ഈ ബോക്സില്‍ ഉപയോഗിക്കുന്നത്.

വേഗത, ബ്രേക്കിങ് ,കോര്‍ണറിംഗ്,ആക്സിലറേഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തുന്നു.മാത്രമല്ല അപകടം സംബന്ധിച്ച മുന്നറിയിപ്പുകളും വാഹനമോഷണം കണ്ടെത്താനുള്ള ട്രാക്കിംഗ് സംവിധാനവും ലഭ്യമാകും.

ഉത്തരവാദിത്വമില്ലാത്ത അശ്രദ്ധയുള്ള ഡ്രൈവര്‍മാരെ തിരിച്ചറിയാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് എഐജി അയര്‍ലണ്ട് ജനറല്‍ മാനേജര്‍ ഡെക്ലാന്‍ ഒ റൂര്‍ക്ക് പറഞ്ഞു.റോഡപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കാനും പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

ഐറീഷ് മാര്‍ക്കറ്റില്‍ ടെലിമാറ്റിക്സ ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളായ ബോക്സിമോ,എഐജി ബോക്സ് ക്ലവര്‍ എന്നിവ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അവ നിര്‍ബന്ധിതമാക്കിയിട്ടില്ല.

ദേശീയ മെല്ലെപ്പോക്ക് ദിനമായ കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഗാര്‍ഡ 225 വാഹനങ്ങളെയാണ് അമിത വേഗതയുടെ പേരില്‍ പിടി കൂടിയത്.അതിലൊരാള്‍ 100 കി.മീ വേഗതയില്‍ സഞ്ചരിക്കേണ്ട ഡോണഗലില്‍ 177കി.മീ വേഗതയിലാണ് വാഹനം പറത്തിയത്.

Scroll To Top