Sunday July 22, 2018
Latest Updates

അയര്‍ലണ്ടിലെ സൗജന്യ യാത്ര സൗകര്യം, പീക്ക് സമയങ്ങളില്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിഷധം മുറുകുന്നു

അയര്‍ലണ്ടിലെ സൗജന്യ യാത്ര സൗകര്യം, പീക്ക് സമയങ്ങളില്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിഷധം മുറുകുന്നു

ഡബ്ലിന്‍ :ലക്ഷക്കണക്കിന് വരുന്ന പെന്‍ഷന്‍കാരുള്‍പ്പെടെയുള്ള സൗജന്യ യാത്രാപാസുള്ളവര്‍ തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്ന പബ്ലിക്ക് എക്പെന്ഡിച്ചര്‍ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ കനത്ത പ്രതിഷേധം.

സൗജന്യയാത്രക്കാര്‍ രാവിലെ 7.45 മുതല്‍ 8.25 വരെ പൊതുഗത സൗകര്യം ഒഴിവാക്കണമെന്നാണ് പബ്ലിക്ക് എക്പെന്റിച്ചര്‍ സമിതിയുടെ അദ്ധ്യക്ഷന്‍ റോബര്‍ട്ട് വാറ്റ് നിര്‍ദേശിച്ചിരുന്നത്.ഈ സമയത്ത് എല്ലാ പൊതു ഗതാഗത സര്‍വീസുകളും ഫുള്ളായി ഓടുന്നതിനാല്‍ വൃദ്ധജനങ്ങളും,പെന്‍ഷന്‍കാരും മറ്റു സമയത്ത് യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കണം എന്നാണ് റോബര്‍ട്ട് വാറ്റ് അഭിപ്രായം മുന്നോട്ട് വെച്ചത്.

ഗതാഗത മന്ത്രി ഷെയിന്‍ റോസും ,മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിനാഫാളും അടക്കം മണിക്കൂറുകള്‍ക്കകം പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ റോബര്‍ട്ട് വാറ്റ് രാജിവെയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

‘തന്റെ ശവശരീരത്തിന് മേലെ അത്തരമൊരു നയം നടപ്പാക്കാനാവുകയുള്ളുവെന്ന’ ഗതാഗതമന്ത്രിയുടെ രോഷ പ്രകടനം നിര്‍ദേശം പിന്‍വലിപ്പിക്കാന്‍ റോബര്‍ട്ട് വാറ്റിനെ പ്രേരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Scroll To Top