Thursday October 18, 2018
Latest Updates

അയര്‍ലണ്ടിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നിര്‍ബന്ധമല്ലാതാക്കി,ക്ലാസിലിരിക്കണം ,പക്ഷേ മതപഠന ഹോം വര്‍ക്ക് വേണ്ട !

അയര്‍ലണ്ടിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നിര്‍ബന്ധമല്ലാതാക്കി,ക്ലാസിലിരിക്കണം ,പക്ഷേ മതപഠന ഹോം വര്‍ക്ക് വേണ്ട !

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ മതപഠനം നടത്തുന്നതില്‍ താത്പര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ അതില്‍ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. എന്നാല്‍ മതവിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ താല്‍പര്യമില്ലാത്ത കുട്ടികള്‍ക്ക് ക്ലാസിന് പുറത്തുപോകാനോ പകരം മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകളിലേക്ക് മാറിയിരിക്കാനോ സാധിക്കില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മതപഠനത്തിന്റെ ഭാഗമായുള്ള ഹോവര്‍ക്കുകളും മറ്റ് ആക്ടിവിറ്റികളില്‍ നിന്നും ഇവരെ ഒഴിവാക്കുന്നതാണ്.

മതപഠനം നിര്‍ബന്ധമല്ലാതാക്കിയ നടപടിയോട് വിശ്വാസികളല്ലാത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അനുകൂലമായ അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പല മാതാപിതാക്കളും മതപഠനക്ലാസുകളില്‍ നിന്ന് തങ്ങളുടെ കുട്ടികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ സ്‌കൂളുകളെ സമീപിച്ചിരുന്നുവെങ്കിലും മതപഠനം നിര്‍ബന്ധമാണെന്ന് കാണിച്ച് ഇവരെ തിരിച്ചയക്കുകയായിരുന്നു.

അയര്‍ലണ്ടിലെ നിരീശ്വരവാദികളുടെ സംഘവും നേരത്തെ സ്‌ക്കൂളുകളിലെ നിര്‍ബന്ധിത മതപഠനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ മതപഠന ക്ലാസുകള്‍ക്കെതിരെ ക്യാപെയിനിങ്ങുകള്‍ നടന്നപ്പോഴാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ നിയമങ്ങളുണ്ടാക്കാന്‍ തുനിഞ്ഞത്.

ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ വീതമാണ് മതപഠനത്തിനായി ഉള്ളത്. സ്റ്റേറ്റിന് കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കും പുതിയ നിയമം ബാധകം.

Scroll To Top