Friday February 24, 2017
Latest Updates

അയര്‍ലണ്ടിലെ സ്വന്തം വീട്ടില്‍ പ്രസവിക്കാനുള്ള അനുമതി കോടതിയും എച്ച് എസ് ഇ യും നിഷേധിച്ച യുവതി പ്രസവത്തിനായി ബ്രിട്ടനിലേയ്ക്ക്

ഡബ്ലിന്‍ : എച്ച്എസ്ഇയുടെ കടുംപിടുത്തം മൂലം വീട്ടില്‍ വെച്ച് പ്രസവിക്കാനുള്ള അനുമതി കോടതി നിഷേധിച്ചതിനെ തുടര്‍ന്ന്, ഗര്‍ഭിണിയായ യുവതിയും കുടുംബവും രണ്ടാം പ്രസവത്തിന് വേണ്ടി ബ്രിട്ടനിലേക്ക് പോകാന്‍ ഒരുങ്ങുന്നു.

വീട്ടില്‍ വച്ച് സുരക്ഷിതമായ പ്രസവത്തിന് അവസരമൊരുക്കണം എന്ന് കാണിച്ച് അജ ടീഹാന്‍ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനാലാണ് യുവതി ഇത്തരം ഒരു തീരുമാനത്തിലെത്തിയത്.

ബ്രിട്ടനില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ പ്രസവ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് കുടുംബം പുറപ്പെടുന്നത്.

ഇതിനിടയില്‍ 10,000 യൂറോയുടെ ഒരു ലീഗല്‍ ബില്‍ അജ അടയ്‌ക്കേണ്ടതായും വരും. എച്ച്എസ്ഇയുടെ ഭാഗത്തു നിന്നും യാതൊരു വിധ ധനസഹായവും ഇവര്‍ക്ക് ലഭിക്കുകയുമില്ല.

ആറു വര്‍ഷം മുന്‍പാണ് അജ തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. ആദ്യ പ്രസവം ആശുപത്രിയില്‍ വച്ച് സിസേറിയനായാണ് നടത്തിയത്. ഒരു സ്ത്രീക്ക് പ്രസവസമയത്ത് ലഭിക്കേണ്ട സുരക്ഷിതത്വ ബോധവും െ്രെപവസിയും സംരക്ഷണവും ലഭിക്കുന്നതിനായാണ് വീട്ടില്‍ വച്ച് പ്രസവം നടത്താന്‍ തീരുമാനിച്ചതെന്ന് അജ പറഞ്ഞു.

ആരോഗ്യനിലയും മുന്‍ പ്രസവ വിവരങ്ങളും വയസ്സും തൂക്കവും ഒക്കെ കണക്കിലെടുത്താണ് എച്ച്എസ്ഇ വീട്ടില്‍ വച്ചുള്ള പ്രസവത്തിന് അനുമതി നല്‍കാറ്. ഇത്തരത്തിലുള്ള പ്രസവങ്ങള്‍ക്കായുള്ള സഹായിയെ(വയറ്റാട്ടി) ഏര്‍പ്പാടാക്കിക്കൊടുക്കേണ്ടതും എച്ച്എസ്ഇ ആണ്. അതുകൊണ്ട് തന്നെ ഇവിടെ വച്ച് സ്വന്തമായി സഹായിയെ ഏര്‍പ്പാടാക്കാനും അജയ്ക്കു സാധിക്കില്ല.

എച്ചഎസ്ഇയുടെ നിയന്ത്രണത്തില്‍ നടത്തുന്ന ഇത്തരം തീരുമാനങ്ങളെക്കുറിച്ച് കില്‍ക്കെനിയിലെ യൂണിവേഴ്‌സിറ്റി ലക്ചറര്‍ ഒരു ജുഡീഷ്യല്‍ റിവ്യൂ തയ്യാറാക്കിയിരുന്നു. ഗര്‍ഭിണികളുടെ മാനസീകാവസ്ഥ കൂടി ഇക്കാര്യത്തില്‍ മാനിക്കേണ്ടതുണ്ടെന്ന് റിവ്വ്യുവില്‍ പറഞ്ഞിരുന്നു.
വീട്ടില്‍ വച്ച് പ്രസവം നടത്തുന്നതിന്റെ അപകടവും മറ്റും കാണിച്ച് എച്ചഎസ്ഇ കോടതിയുടെ അനുകൂല വിധി നേടിയിരുന്നു. ാേതുകൊണ്ട് തന്നെ അജയുടെ കേസ് കോടതി കഴിഞ്ഞ മാസം ചിലവ് സഹിതം തള്ളിയിരുന്നു. ഈ കേസില്‍ എച്ച് എസ് ഇ യ്ക്ക് ചിലവായതാണ് പതിനായിരം യൂറോയുടെ ലീഗല്‍ ബില്‍
കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ എച്ചഎസ്ഇയും ആരോഗ്യ വകുപ്പും എതിര്‍ സ്ഥാനത്തു വരുന്ന കേസിലെ നഷ്ടപരിഹാരത്തില്‍ നിന്നും തന്നെ രക്ഷിക്കണം എന്ന യുവതിയുടെ ആവശ്യം കോടതി പരിഗണിച്ചു.
പൊതു താല്‍പര്യം പരിഗണിച്ച് ജഡ്ജ് ഇസല്‍ത് ഒ മാല്ലി യുവതിയെ നഷ്ചപരിഹാരം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കി. എന്നാലും 10,000 യൂറോയുടെ ഒരു ലീഗല്‍ ബില്‍ യുവതിക്ക് അഭിമുഖീകരിക്കണ്ടതായി വരും.

ഒരു സ്ത്രീയുടെ മാതൃത്വത്തെ കുറച്ചുകൂടി പരിഗണിക്കുന്ന രാജ്യത്ത് തങ്ങളുടെ കൂടുംബത്തിലേക്ക് വരുന്നപുതിയ അതിഥി പിറന്നുവീഴുമെന്ന് താനും ഭര്‍ത്താവും മകളും പ്രത്യാശിക്കുന്നതായി അജ പറഞ്ഞു.

സ്വന്തം വീട്ടില്‍ വച്ചുള്ള പ്രസവം എന്ന ആഗ്രഹം നടന്നില്ലെങ്കിലും വാടക വീട്ടില്‍ സ്വന്തം വീടെന്നതരത്തിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊള്ളാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top