Sunday October 22, 2017
Latest Updates

അയര്‍ലണ്ടിലെ സ്വകാര്യ ജീവനക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി ,2021 മുതല്‍ പ്രാബല്യത്തില്‍ വരും 

അയര്‍ലണ്ടിലെ സ്വകാര്യ ജീവനക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി ,2021 മുതല്‍ പ്രാബല്യത്തില്‍ വരും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസ പദ്ധതിയുമായി ലിയോവരദ്കര്‍ സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നു. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വരുമാനവിഹിതം സ്വകാര്യ പെന്‍ഷനിലേക്ക് വകയിരുത്തുന്നതാണ് പദ്ധതി.സര്‍ക്കാര്‍ വിഹിതവും ഇതിനോട് കൂട്ടിച്ചേര്‍ത്തായിരിക്കും പദ്ധതി നടപ്പാക്കുക.

2021 ആകുമ്പോഴേക്കും പദ്ധതി പൂര്‍ണ്ണമായും നിര്‍വഹിക്കപ്പെടുമെന്ന പ്രഖ്യാപനമല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ഇക്കാര്യം പുറത്തുവിട്ട പ്രധാനമന്ത്രി ലിയോ വരദ്കര്‍ വെളിപ്പെടുത്തിയില്ല.

പെന്‍ഷന്‍ തൊഴിലാളിക്ക് ഇത് ആവശ്യമില്ലെങ്കില്‍, അത് വേണ്ടെന്ന് വെക്കാനുമാകും. 2012 ല്‍ യുകെയില്‍ ഇത്തരമൊരു സംവിധാനം കൊണ്ടുവന്നിരുന്നു.

തൊഴിലാളികള്‍ക്ക് മാന്യമായ പെന്‍ഷനുകളോട് കൂടി വിരമിക്കാന്‍ കഴിയണമെന്നാണ് തന്റെ മറ്റൊരു മുന്‍ഗണനയെന്ന് വരദ്കര്‍ പറഞ്ഞു.
2021 ഓടെ പുതിയ വ്യക്തിഗത പെന്‍ഷന്‍ ഫണ്ടുകളിലേക്ക് ആദ്യ പേയ്‌മെന്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പെന്‍ഷന്‍ സംവിധാനത്തിനെതിരെ തൊഴിലുടമ സംഘങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്. ബിസിനസ് ഉടമകള്‍ക്ക് ഭരണപരമായ ഭാരം കൂട്ടിച്ചേര്‍ക്കുന്നുവെന്നാണ് വാദം.അത്തരമൊരു സംവിധാനത്തില്‍ തൊഴിലുടമയും,പെന്‍ഷന്‍ സ്‌കീമിന് സംഭാവന നല്‍കേണ്ട വ്യവസ്ഥ വരുമോ എന്ന സംശയം ഉള്ളത് കൊണ്ടാണ് തൊഴിലുടമകള്‍ ഇതിനെ എതിര്‍ക്കുന്നത്.അതേസമയം ഈ പദ്ധതിയുടെ രൂപകല്‍പ്പനയ്ക്ക് ഗവണ്‍മെന്റ് തൊഴിലുടമയുമായി കൂടുതല്‍ ചര്‍ച്ചചെയ്യുമെന്നും വരാദ്ക്കര്‍ പറഞ്ഞു

Scroll To Top