Thursday February 22, 2018
Latest Updates

അയര്‍ലണ്ടിലെ സ്റ്റേറ്റ് പെന്‍ഷന്‍ പിന്‍വലിക്കല്‍; നയം വ്യക്തമാക്കി ഭരണകൂടം

അയര്‍ലണ്ടിലെ സ്റ്റേറ്റ് പെന്‍ഷന്‍ പിന്‍വലിക്കല്‍; നയം വ്യക്തമാക്കി ഭരണകൂടം

ഡബ്ലിന്‍:സ്റ്റേറ്റ് പെന്‍ഷന്‍ പിന്‍വലിക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ഭരണകൂടം. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി റെജിന ഡോഹര്‍ട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്റ്റേറ്റ് പെന്‍ഷന്‍ തീര്‍ച്ചയായും പിന്‍വലിക്കില്ല. സ്റ്റേറ്റ് പെന്‍ഷന്‍ സംവിധാനം അയര്‍ലണ്ടിലെ സാമൂഹ്യക്ഷേമ സംവിധാനത്തിന്റെ നെടുംതൂണാണ്. മാധ്യമവാര്‍ത്തകളെ തള്ളി ഡോഹര്‍ട്ടി പറഞ്ഞു.

സ്റ്റേറ്റ് പെന്‍ഷന്‍ സംവിധാനം നിര്‍ത്തലാക്കുമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പെന്‍ഷന്‍ അതോറിറ്റി അംഗത്തിന്റെ വാക്കുകളാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

ഈ നീക്കം അപകടകരവും വീണ്ടുവിചാരമില്ലാത്തതുമാണെന്ന് ഫിയാന ഫാള്‍ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം മടികൂടാതെ വ്യക്തമാക്കണമെന്ന് കൗണ്‍സിലര്‍ മൈക്കല്‍ ഷീഹനും ആവശ്യപ്പെട്ടു. ഇത് വിരമിക്കാന്‍ പോകുന്നയാളുകള്‍ക്കിടയില്‍ അനിശ്ചിതാവസ്ഥയും ആശങ്കയും ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top