Wednesday May 24, 2017
Latest Updates

അയര്‍ലണ്ടിലെ സ്പാറിന്റെ മാനേജ്‌മെന്റ് മാറുന്നു

അയര്‍ലണ്ടിലെ സ്പാറിന്റെ മാനേജ്‌മെന്റ് മാറുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഫുഡ് ചെയ്ന്‍ ആയ സ്പാറിന്റെ മാനേജ്‌മെന്റ് മാറുന്നു. സ്പാറിന്റെ ദക്ഷിണാഫ്രിക്കയിലെ നടത്തിപ്പ് ചുമതലയുള്ള കമ്പനി സ്പാറിന്റെ ഐറിഷ് നടത്തിപ്പുകാരായ ബിഡബ്ല്യൂജിയുടെ ഓഹരികള്‍ വാങ്ങി. 100 മില്യന്‍ യൂറോയ്ക്കാണ് കമ്പനി ഏറ്റെടുത്തത്. കമ്പനിയുടെ 80 ശതമാനത്തോളം ഓഹരികള്‍ ദക്ഷിണാഫ്രിക്കന്‍ കമ്പനി വാങ്ങി. 

ഇനി സ്പാറിന്റെ അയര്‍ലണ്ടിലെ നടത്തിപ്പില്‍ നിയന്ത്രണം ദക്ഷിണാഫ്രിക്കന്‍ കമ്പനിക്കായിരിക്കും. പുതിയ മാനേജ്‌മെന്റ് സ്പാറിന്റെ നിലവിലെ ഐറിഷ് ശാഖകള്‍ മുഴുവന്‍ നിലനിര്‍ത്തും ഒപ്പം റീട്ടെയ്ല്‍ ഹോള്‍സെയ്ല്‍ മേഖലയില്‍ പുതിയ ശാഖകള്‍ തുടങ്ങുമെന്നും കമ്പനിയുടെ പുതിയ മാനേജ്‌മെന്റ് അറിയിച്ചു.

സ്പാറിന്റെ പുതിയ മാനേജ്‌മെന്റ് ഐറിഷ് ഗ്രോസറി വിപണിക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. കരാറിലൂടെ സൂപ്പര്‍ വാല്യൂ , സെന്‍ട്ര തുടങ്ങിയ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നിരയിലേക്ക് സ്പാറും എത്തും. ബിഡബ്ല്യൂജി സ്പാറിലെ 20 ശതമാനം ഓഹരി നിലനിര്‍ത്തും. കുറഞ്ഞത് എട്ടു വര്‍ഷത്തേക്ക് എങ്കിലും ഈ ഓഹരി നിലനിര്‍ത്തുമെന്നാണ് സൂചന. അത് കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍കമ്പനി ഈ ഓഹരികള്‍ കൂടി ഏറ്റെടുത്തേക്കും.മാനേജ്‌മെന്റ്‌റ് മാറിയെങ്കിലും കമ്പനിയുടെ നിലവിലെ പ്രവര്‍ത്തന ഘടനയ്ക്ക് മാറ്റമുണ്ടാകില്ല.

Scroll To Top