Friday January 19, 2018
Latest Updates

അയര്‍ലണ്ടിലെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിപ്പെന്ന് ഐബക്ക്,കൂടുതല്‍ വരുമാനവും,തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതിന് കളമൊരുങ്ങുന്നു 

അയര്‍ലണ്ടിലെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിപ്പെന്ന് ഐബക്ക്,കൂടുതല്‍ വരുമാനവും,തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതിന് കളമൊരുങ്ങുന്നു 

ഡബ്ലിന്‍: ബ്രക്‌സിറ്റ് ഉണ്ടാക്കിയിരുന്ന ആഘാതത്തില്‍ നിന്ന് അയര്‍ലണ്ട് തിരിച്ച് വരികയാണെന്ന് അയര്‍ലണ്ട് ബിസിനസ്സ് ആന്‍ഡ് എംപ്ലോയേഴ്‌സ് കോണ്‍ഫെഡറേഷന്‍. വന്‍തോതില്‍ കടം വാങ്ങാതെ വ്യാവസായിക നിക്ഷേപത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് കെല്‍റ്റിക്ക് ടൈഗര്‍ യുഗത്തിനെക്കാളും മികച്ചതും സ്ഥിരതയുമുളള വളര്‍ച്ചയാണ് ഇതെന്നും ഐബക്ക് പറഞ്ഞു.

ഐബക്കിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 4.2% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

അയര്‍ലണ്ടിന്റെ വളര്‍ച്ച നിരക്കുകള്‍ സ്ഥിരപ്പെടുന്നത് ബിസിനസ്സ് മേഖലയുടെയും ഉണര്‍വ്വിന് കാരണമാകുന്നതായി ഐബക്കിന്റെ ടാക്‌സ് വിഭാഗം തലവന്‍ ജെറാഡ് ബ്രെഡി പറഞ്ഞു.

വളര്‍ന്നുകൊണ്ടിരിക്കുന്ന ജനസമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തമാവുക എന്നതാണ് ഇനി പ്രധാനമെന്നും, പാര്‍പ്പിടമേഖലയിലെ പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടാനുള്ള ആസൂത്രണമാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

2020 നകം ഇരുപത്തിയാറായിരം വീടുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിനായി അമ്പതിനായിരത്തിലധികം തൊഴിലാളികളെ അധികമായി കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധികാലഘട്ടത്തേക്കാള്‍ മിച്ചവരുമാനം ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങിയെന്നും,അടുത്ത വര്‍ഷങ്ങളില്‍ അത് വര്‍ദ്ധിക്കാനുള്ള സാധ്യതകളാണ് ഉള്ളതെന്നും ഐബക്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു

Scroll To Top