Saturday September 23, 2017
Latest Updates

അയര്‍ലണ്ടിലെ സമയം സ്ഥിരമായി ഒരു മണിക്കൂര്‍ മുന്നോട്ടാക്കാന്‍ ആലോചന,പാര്‍ലിമെന്റ് ചര്‍ച്ച തുടങ്ങി 

അയര്‍ലണ്ടിലെ സമയം സ്ഥിരമായി ഒരു മണിക്കൂര്‍ മുന്നോട്ടാക്കാന്‍ ആലോചന,പാര്‍ലിമെന്റ് ചര്‍ച്ച തുടങ്ങി 

ഡബ്ലിന്‍: അയര്‍ലണ്ടിലെ സമയം സ്ഥിരമായി ഒരു മണിക്കൂര്‍ മുന്നോട്ടാക്കാന്‍ ആലോചന.ഇത് സംബന്ധിച്ച് ടിഡിമാര്‍ പാര്‍ലമെന്റില്‍ ഇന്നലെ പ്രാഥമിക ചര്‍ച്ച നടത്തി. ബ്രൈറ്റര്‍ ഈവനിങ്ങ്‌സ് ബില്‍ എന്ന പേരിലാണ് സമയ മാറ്റത്തിനുള്ള നടപടികള്‍ സജീവമാക്കിയത്.പാര്‍ലമെന്റില്‍ ഭൂരിപക്ഷം അനുകൂലിച്ചാല്‍ ഐറിഷ് ടൈം സോണ്‍ മാറും

ഇറ്റലി അടക്കമുള്ള മധ്യയൂറോപ്യന്‍ സമയവുമായി പൊരുത്തപ്പെടുന്ന രീതിയിലാകും പുതിയ സമയം പുനക്രമീകരിക്കുനത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പതിവ് പോലെ സമയം ഒരു മണിക്കൂര്‍ മുന്നോട്ടാക്കും. എന്നാല്‍ ഒക്ടോബറില്‍ ഇത് പഴയ സമയത്തിലേക്ക് തിരികെ കൊണ്ടുവരില്ല. അനുകൂല തീരുമാനമുണ്ടായാല്‍ ഈ രീതിയിലാണ് സമയം പുനക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.

അതേസമയം മറ്റ് യൂറോപ്യന്‍ രാജ്യങ്ങള കൂടി അംഗീകരിച്ചാല്‍ മാത്രമേ അയര്‍ലണ്ടിന് സമയം പുനക്രമീകരിക്കാനാകൂ. എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പതിവ് പോലെ മാര്‍ച്ചില്‍ സമയം മുന്നോട്ടാക്കുകയും ഒക്ടോബറില്‍ പഴയ പടിയാക്കുകയും ചെയ്യണമെന്നതാണ് യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം. ഇതിനു വിരുദ്ധമായി ഐറിഷ് സമയക്രമം പുനക്രമീകരിക്കണമെങ്കില്‍ എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയുംകൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്.

Scroll To Top