Monday May 22, 2017
Latest Updates

അയര്‍ലണ്ടിലെ വേശ്യാലയങ്ങളില്‍ വ്യാപക റെയ്ഡ്

അയര്‍ലണ്ടിലെ വേശ്യാലയങ്ങളില്‍ വ്യാപക റെയ്ഡ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വേശ്യാലയങ്ങളില്‍ വ്യാപക റെയ്ഡ്. ഇരുപതിലധികം വേശ്യാലയങ്ങളില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായി. ഇന്നലെ രാവിലെ ഡബ്ലിനിലെ സ്വോര്‍ഡ്‌സില്‍ നിന്നാണ് 30 കാരനായ യുവാവ് അറസ്റ്റിലായത്. ഇയാളെ വൈകുന്നേരത്തോടെ വിട്ടയച്ചു. ഇയാള്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിപിപിയ്ക്ക് കൈമാറും. സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് നിരവധി പെണ്‍വാണിഭ സംഘങ്ങള്‍ കണ്ടെത്തിയത്. 

മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിലൂടെയാണ് രഹസ്യമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെയും അനുബന്ധ കുറ്റവാളി സംഘത്തെയും വെളിച്ചത്ത് കൊണ്ടുവന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടു ദിവസം നീണ്ടു നിന്ന റെയ്ഡില്‍ അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും ഫ്‌ലാറ്റുകളും റെയ്ഡ് ചെയ്തു. ലെറ്റര്‍കെനി, ഡണ്‍ഡ്‌ലാക്ക്, ക്ലോണ്‍മെല്‍, വാട്ടര്‍ഫോര്‍ഡ്, കാവന്‍, മള്ളിംഗ്‌നര്‍ , ലിമെറിക്ക്, ബല്ലിന, എന്നിസ്, ന്യൂബ്രിഡ്ജ്, കോര്‍ക്ക് എന്നിവടങ്ങളിലാണ് റെയ്ഡ് നടത്തിയത്. 

ഡബ്ലിനില്‍ മാത്രം 11 ഓളം ഇടങ്ങളില്‍ റെയ്ഡ് നടത്തി. റെയ്ഡ് നടത്തിയ കേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണവും മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ചില രേഖകളും പിടിച്ചെടുത്തു. വേശ്യാലങ്ങളില്‍ ഉണ്ടായിരുന്ന നിരവധി സ്ത്രീകളെയും ഗാര്‍ഡ ചോദ്യം ചെയ്തു. യൂറോപോളും ഗാര്‍ഡയും സംയുക്തമായാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. റെയ്ഡും മറ്റ് പരിശോധനകളും തുടരുമെന്ന് ഗാര്‍ഡ അറിയിച്ചു. 

Scroll To Top