Wednesday May 24, 2017
Latest Updates

അയര്‍ലണ്ടിലെ വിലയേറിയ ജീവനുകള്‍..

അയര്‍ലണ്ടിലെ വിലയേറിയ ജീവനുകള്‍..

ഡബ്ലിന്‍ : എലികള്‍ക്കും പന്നികള്‍ക്കും ഇത്രയേറെ ഡിമാന്റ് ഉണ്ടെന്ന് തിരിച്ചറിയേണ്ട കാലമാണ് ഇത് കാരണം അയര്‍ലണ്ടിലെ കോളേജ് ലാബുകളിലേക്ക് വന്‍ തുക മുടക്കിയാണ് ഈ ജന്തുക്കളെയെല്ലാം എത്തിക്കുന്നത്. സാധാരണ രീതിയില്‍ ഇവയ്‌ക്കൊന്നും ആരും വില കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ശാസ്ത്രവും കണ്ടുപിടിത്തങ്ങളും പുരോഗമിച്ചതോടെ കോളേജിലെ പഠനങ്ങള്‍ക്ക് ഇവ ഇല്ലാതെ ഒരു നിര്‍വാഹവുമില്ല. കഴിഞ്ഞ വര്‍ഷം ട്രിനിറ്റി കോളേജും യൂണിവേഴ്‌സിറ്റി കോളേജും വന്‍ തുകയാണ് എലികളെയും പന്നികളെയും വാങ്ങുവാന്‍ ചിലവഴിച്ചത്. 

കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ 10,000 എലികളെയാണ് കോളേജുകള്‍ വാങ്ങിയത്. 400,000 യൂറോയാണ് 2013 ആദ്യം മുതല്‍ ഇതിനായി പ്രധാന കോളേജുകള്‍ ചിലവഴിച്ചത്. അയര്‍ലണ്ടിലെ വിവിധ കോളേജ് ക്യാംപസുകള്‍ ബയോമെഡിക്കല്‍ റിസര്‍ച്ചുകള്‍ക്ക് വേണ്ടി വന്‍ തുകയാണ് ചിലവഴിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് അയര്‍ലണ്ട് പരീക്ഷണത്തിനായി എലികളെയും മറ്റും വാങ്ങിച്ചതിന് ചിലവായ തുക രണ്ടുലക്ഷം യൂറോയാണ്. 

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ട്രിനിറ്റി കോളേജ് വാങ്ങിയത് 8563 ചുണ്ടനെലികളെയും. 1346 എലികളെയും, 29 പന്നികളെയുമാണ്. വിവരാവകാശ നിയമ പ്രകാരമാണ് ഈ കണക്കുകള്‍ വ്യക്തമായത്.ഈ ഇനത്തില്‍ കോളേജ് മുടക്കിയത് 387,391,92 യൂറോയാണെന്നാണ് കണക്കുകള്‍.പ്രധാനമായും സയന്റിഫിക് റിസര്‍ച്ചിനു വേണ്ടിയിട്ടാണ് ഈ മൃഗങ്ങളെ ഉപയോഗിക്കുന്നത്. മാനസീക രോഗങ്ങള്‍ക്കും, ആര്‍ത്രൈറ്റീസിനും പരിഹാരം തേടിയാണ് ഇവയില്‍ പരീക്ഷണം നടത്തുന്നത്.

Scroll To Top