Sunday May 28, 2017
Latest Updates

അയര്‍ലണ്ടിലെ വിപണിയില്‍ കള്ളക്കടത്തും കരിഞ്ചന്തയും പെരുകുന്നുവെന്ന് വ്യാപാരി സംഘടനകള്‍

അയര്‍ലണ്ടിലെ വിപണിയില്‍ കള്ളക്കടത്തും കരിഞ്ചന്തയും പെരുകുന്നുവെന്ന് വ്യാപാരി സംഘടനകള്‍

ഡബ്ലിന്‍ :കരിഞ്ചന്തയും കള്ളക്കടത്തും അയര്‍ലണ്ടിലെ റീട്ടെയില്‍ വിപണിക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്നുണ്ടെന്ന് റീട്ടെയില്‍ ഗ്രൂപ്പ്.ഒട്ടേറെ തരത്തില്‍ പെട്ട ഉപഭോക്തൃവസ്തുക്കള്‍ അനധികൃതമായി ഇപ്പോള്‍ ഐറിഷ് വിപണിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.വ്യാജവും,ഗുണനിലവാരം ഉറപ്പുവരുത്താതുമായ വസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ ശ്രിംഘല തന്നെ ഇപ്പോള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഞ്ച് മില്യണ്‍ യൂറോയുടെ സിഗരറ്റ് പായ്ക്കറ്റുകള്‍ കരിഞ്ചന്തയില്‍നിന്ന് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്നു നടത്തിയ പ്രതികരണത്തിലാണ് അയര്‍ലണ്ടിലെ 3000 ത്തോളം വരുന്ന റീട്ടെയിലേഴ്‌സിന്റെ സംഘടനയായ റീട്ടെയിലേഴ്‌സ് എഗെന്‍സ്റ്റ് സ്മഗ്ലിംഗ് ഇക്കാര്യം വിശദീകരിച്ചത്.

കരിഞ്ചന്തയില്‍നിന്ന് ചില ക്രിമിനല്‍ സംഘങ്ങള്‍ ഒരാഴ്ച്ച കൊണ്ട് സമ്പാദിക്കുന്നത് മൂന്നു മില്യണ്‍ യൂറോ വരെയാണെന്ന് സംഘടന ആരോപിക്കുന്നു.ഓപ്പണ്‍ മാര്‍ക്കറ്റിലെ വ്യാപാരം നിലനിര്‍ത്താന്‍ വ്യാപാരികള്‍ പാടുപെടുന്ന സാഹചര്യത്തില്‍ ഡൂപ്ലിക്കേറ്റ് ഉത്പന്നങ്ങല്‍ മാര്‍ക്കറ്റിലെത്തിച്ച് ഇവര്‍ ലാഭം കൊയ്യുകയാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു.

നിയമവിരുദ്ധമായ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ അയര്‍ലണ്ടിലെ ജനങ്ങള്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അതുകൊണ്ട് ഇതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ആര്‍എഎസ് ആവശ്യപ്പെട്ടു.

Scroll To Top