Tuesday July 17, 2018
Latest Updates

അയര്‍ലണ്ടിലെ വാരാന്ത്യം മഴയില്‍ മുങ്ങും,50മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന് മെറ്റ് ഏറാന്; സുരക്ഷാ മുന്നറിയിപ്പുമായി ആര്‍.എസ്.എ

അയര്‍ലണ്ടിലെ വാരാന്ത്യം മഴയില്‍ മുങ്ങും,50മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന് മെറ്റ് ഏറാന്; സുരക്ഷാ മുന്നറിയിപ്പുമായി ആര്‍.എസ്.എ

ഡബ്ലിന്‍ :വാരാന്ത്യത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം.ഇത് കണക്കിലെടുത്ത് റോഡ് സുരക്ഷാ അതോറിറ്റി (ആര്‍എസ്എ) ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് കനത്ത മഴയുണ്ടാകുകയെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.

ഗോല്‍വേ,മേയോ,ക്ലെയര്‍,കെറി എന്നിവിടങ്ങളില്‍ 50 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.ഓഫലി,ലിമെറിക്ക്,ടിപ്പററി എന്നിവിടങ്ങളില്‍ 30 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.

വാരാന്ത്യത്തിലെ മാറിയ കാലാവസ്ഥയ്ക്കനുസരിച്ച് പ്രാദേശിക റോഡുകളും ട്രാഫിക് അവസ്ഥകളും പരിശോധിക്കണമെന്ന് ആര്‍.എസ്.എ റോഡ് ഉപയോക്താക്കളെ ഉപദേശിക്കുന്നു.

വെള്ളപ്പൊക്കം മൂലം റോഡുകള്‍ ഗുരുതരമായ അപകടാവസ്ഥയിലാണെന്നും ഒരു റോഡില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ ബദല്‍ മാര്‍ഗം തേടണമെന്നും ആര്‍എസ്എ മുന്നറിയിപ്പ് നല്‍കുന്നു.

കനത്ത മഴയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആര്‍എസ്എഓര്‍മ്മിപ്പിക്കുന്നു.

വൈകുന്നേരം റോഡുകളില്‍ റോഡുകളില്‍ ബ്രേക്കിംഗ് ദൂരം വളരെ കുറവാണ്. നിങ്ങളുടെ കാറും മറ്റ് വാഹനവും തമ്മിലുള്ള അകലം കൂട്ടുക

നിങ്ങളുടെ വാഹനത്തിനും സൈക്കിളുകാര്‍ക്കും മോട്ടോര്‍ സൈക്കിളിനും ഇടയില്‍ അധിക ഇടം അനുവദിക്കുക.

വാഹനങ്ങളുടെ പിന്നില്‍ സഞ്ചരിക്കുമ്പോള്‍, ടയറില്‍ നിന്നുള്ള സ്പ്രേ നിങ്ങളുടെ കാഴ്ച കുറയ്ക്കുമെന്നത് ശ്രദ്ധിക്കുക.

നിങ്ങളുടെ ടയര്‍ പരിശോധിച്ച്, ട്രൈഡുകള്‍ 3 മിമീറ്റിന് താഴെയാണെങ്കില്‍ അവ മാറ്റുക

വെളിച്ചം കുറവാണെങ്കില്‍ ഡിപ്പ്ഡ് ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുക.

Scroll To Top