Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലെ വാടക മേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ പുതിയ നിയമം പ്രാബല്യത്തില്‍ ,വീട്ടുടമകളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ 

അയര്‍ലണ്ടിലെ വാടക മേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ പുതിയ നിയമം പ്രാബല്യത്തില്‍ ,വീട്ടുടമകളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ 

ഡബ്ലിന്‍ :വാടക മേഖലയിലെ ചൂഷണങ്ങളും കൊള്ളകളും അവസാനിപ്പിക്കാനുതകുന്ന പുതിയ ബില്‍ പാര്‍ലിമെന്റ് പാസാക്കി. ഇതിന്റെ ഭാഗമായി ഭൂവുടമകള്‍ വാടകക്കാര്‍ ഒഴിഞ്ഞുപോകണമെങ്കില്‍ ഇനി മുതല്‍ മൂന്ന് മാസം മുമ്പെങ്കിലും നോട്ടീസ് നല്‍കണം. നിയമം തെറ്റിക്കുന്ന വീട്ടുടമകള്‍ക്കുള്ള പിഴ 4000 യൂറോയില്‍ നിന്നും 15000 യൂറോ ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും ബില്ലില്‍ അടങ്ങിയിരിക്കുന്നു.

ചുരുങ്ങിയ ദിവസത്തല്‍ നോട്ടീസ് നല്‍കുന്നത് പലപ്പോഴും ആളുകളെ മറ്റൊരു വീട് കണ്ടെത്താന്‍ സാധിക്കാതെ തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാക്കാറുണ്ട്. ഇവക്കെല്ലാം പരിഹാരമായാണ് പുതിയ ബില്ല്. സോഷ്യല്‍ ഡെമോക്രാറ്റ്സ് കോ ലീഡര്‍ റോയ്സിന്‍ ഷോര്‍ട്ടാളാണ് ബില്ല് അവതരിപ്പിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും ഒരു പോലെ ഈ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.

നിലവിലെ നിയമപ്രകാരം വാടകക്കാര്‍ക്ക് 28 നും 35 നും ഇടയിലുള്ള ദിവസങ്ങളിലായാണ് കരാര്‍ അവസാനിപ്പിക്കാനുളള നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ മൂന്ന് മാസം വരെ ലഭിക്കുന്നത് വാടകക്കാര്‍ക്ക് പുതിയ താമസസ്ഥലം കണ്ടുപിടിക്കാന്‍ സഹായിക്കും.

പുതിയ വാടകക്കാര്‍ക്ക് അവര്‍ക്ക് മുമ്പ് താമസിച്ചവര്‍ നല്‍കിയിരുന്ന വാടകതുകയെക്കുറിച്ചും മറ്റ് വിവരങ്ങളറിയാനും പുതിയ നിയമം അനുവദിക്കുന്നുണ്ട്. ഇത് വഴി അന്യായമായി വാടക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.

വാടക അന്യായമായി വര്‍ദ്ധിപ്പിക്കുന്ന പ്രവണത ഡബ്ലിനില്‍ വ്യാപകമാവുകയാണ്. നവംബര്‍ മാസം വരെ പോര്‍ട്ട് ലീഷിലേയ്ക്ക് വീടുവാങ്ങി മാറിയ ഒരു മലയാളി കുടുംബം 1400 യൂറോ വാടകയില്‍ താമസിച്ച ഡബ്ലിന്‍ സ്റ്റില്‍ ഓര്‍ഗന്‍ റോഡിലെ വീട് ജനുവരി ആദ്യവാരം അതേ ഹൗസ് ഓണര്‍ 2500 യൂറോ വാടകയ്ക്ക് നല്‍കാനാണ് പരസ്യം നല്‍കിയിരിക്കുന്നത്.

സ്റ്റില്‍ഓര്‍ഗന്‍ അടക്കമുള്ള മേഖലയില്‍ വീടുകള്‍ക്ക് അമിതമായ ഡിമാന്‍ഡ് ഉള്ളതിനാല്‍ 2500 യൂറോ കൊടുത്തും വാടകയ്ക്ക് വീടെടുക്കാന്‍ ആളെ ലഭിച്ചേക്കും.എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ പുതിയ നിയമത്തില്‍ അനുമതിയുണ്ട് എന്നത് ആശ്വാസകരമാണ്.സ്റ്റില്‍ ഓര്‍ഗന്‍ റോഡിലെ ബില്‍ഡിംഗില്‍ മാത്രം ഇപ്പോള്‍ ആറ് മലയാളി കുടുംബങ്ങള്‍ കൂടി താമസിക്കുന്നുണ്ട്.

പരാതികള്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ സമീപപ്രദേശത്തെ നടപ്പുവിലയായി കൂടിയ നിരക്കുള്ള വീടുകളിലെ വാടക പരിഗണിക്കപ്പെടുകയും,തൊട്ടടുത്തുള്ള വീടുകള്‍ക്കും ഇതേ വാടക ആവശ്യപ്പെടാനുള്ള സാഹചര്യം ഒരുങ്ങും എന്നതിനാലും എന്നതിനാല്‍ അയല്‍വീടുകളിലെ വാടക വര്‍ദ്ധനവിനെതിരെ ജാഗ്രത പുലര്‍ത്താനും വാടകക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

വാടക ചട്ടങ്ങള്‍ ലംഘിക്കുന്ന ഹൗസ് ഓണര്‍മാരുടെ പിഴ ശിക്ഷ 4000 യൂറോയില്‍ നിന്നും 15000 യൂറോയാക്കി മാറ്റാനും പുതിയ നിയമത്തില്‍ അനുശാസിക്കുന്നു.

Scroll To Top