Tuesday October 16, 2018
Latest Updates

അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നടപടിക്രമങ്ങളില്‍ അഴിച്ചുപണിയുണ്ടായേക്കും,യൂറോപ്പിന് പുറത്തുനിന്നുമുള്ള  വിദഗ്ദ തൊഴിലാളികള്‍ക്കും കൂടുതല്‍  അവസരം നല്‍കും 

അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നടപടിക്രമങ്ങളില്‍ അഴിച്ചുപണിയുണ്ടായേക്കും,യൂറോപ്പിന് പുറത്തുനിന്നുമുള്ള  വിദഗ്ദ തൊഴിലാളികള്‍ക്കും കൂടുതല്‍  അവസരം നല്‍കും 

ഡബ്ലിന്‍:രാജ്യത്തെ വര്‍ക്ക് പെര്‍മിറ്റ് നടപടികളില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്ന സൂചന നല്‍കി ബിസിനസ്, എന്റര്‍പ്രൈസസ് ആന്റ് ഇന്നൊവേഷന്‍ മന്ത്രി ഹെതര്‍ ഹംഫ്രേയ്സ്. സാമ്പത്തിക നില ഉയരുകയും തൊഴിലില്ലായ്മയുടെ നിരക്ക് നിരക്ക് താഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ വകുപ്പ് വര്‍ക്ക് പെര്‍മിറ്റ് സംവിധാനം പുനപരിശോധിച്ചുവരകിയാണ്.

യൂറോപ്പിന് പുറത്ത് നിന്നുള്ള വിദഗ്ദ തൊഴിലാളികളെ അനുവദിക്കുന്നതിനായി മന്ത്രാലയം തിടുക്കംകൂട്ടി വര്‍ക്ക് പെര്‍മിറ്റ് മേഖലയില്‍ അയവ് വരുത്തില്ലെന്നും ഐറിഷ് തൊഴിലാകളുടെ സ്ഥാനം നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചില മേഖലകളില്‍ യൂറോപ്പിന് പുറത്തുനിന്നുള്ള വിദഗ്ദ തൊഴിലാളികളെ പ്രവേശിപ്പിക്കുന്നതിനായി രാജ്യത്തെ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം തുറന്നിടണമെന്ന വരുത്തണമെന്ന സമ്മര്‍മുണ്ടെന്നും ഫംഫ്രെയ്സിന്റെ വകുപ്പ് പറഞ്ഞു.അതിനായുള്ള പരിശോധനകള്‍ നടന്നുവരികയാണ്.

രാജ്യത്ത് ഇപ്പോഴും തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. നിലവില്‍ 244,000 ആളുകള്‍ തൊഴിലില്ലാത്തരാണ് രാജ്യത്തിനകത്തുള്ളത്. യൂറോപ്പിലാകമാനം ഇത് 1.85 കോടിയാണ്. ഹംഫ്രെയ്സ് പറഞ്ഞു.

എങ്കിലും വിദഗ്ദ തൊഴിലാളികളുടെ ക്ഷാമമുണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ അത് പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. വര്‍ക്ക് പെര്‍മിറ്റില്‍ അയവ് വരുത്തുമോ എന്ന ചോദ്യത്തിന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Scroll To Top