Saturday July 22, 2017
Latest Updates

അയര്‍ലണ്ടിലെ ലിവിംങ് വേജ് 11.70 യൂറോയായി നിര്‍ണ്ണയിച്ചു,ഭക്ഷണചിലവ് കുറഞ്ഞപ്പോഴും വാടക നിരക്ക് കൂടിയത് പ്രതിസന്ധിയുണ്ടാക്കി 

അയര്‍ലണ്ടിലെ ലിവിംങ് വേജ് 11.70 യൂറോയായി നിര്‍ണ്ണയിച്ചു,ഭക്ഷണചിലവ് കുറഞ്ഞപ്പോഴും വാടക നിരക്ക് കൂടിയത് പ്രതിസന്ധിയുണ്ടാക്കി 

ഡബ്ലിന്‍: നടപ്പ് വര്‍ഷത്തെ അയര്‍ലണ്ടിലെ ലിവിംഗ് വേജില്‍ വര്‍ദ്ധനവ് നിര്‍ദേശിച്ച് സര്‍ക്കാര്‍ സമിതി.ജീവിത ചിലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലുള്ള 11.50 യൂറോയില്‍ നിന്നും 11.70 യൂറോ ആയി വര്‍ദ്ധിപ്പിക്കാനാണ് ലിവിംഗ് വേജ് ടെക്‌നിക്കല്‍ സമിതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം.

‘പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, യാത്രാച്ചിലവ്, ചികിത്സാച്ചിലവുകള്‍ എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന വരുമാനമാണ് ലിവിംഗ് വേജായി പരിഗണിക്കുന്നത്, അവര്‍ തുടര്‍ന്നു

ഭക്ഷണ സാധനങ്ങള്‍ക്ക് വില കുറഞ്ഞപ്പോഴും,വാടക വര്‍ദ്ധിച്ചതാണ് അയര്‍ലണ്ടിലെ ലിവിങ് എക്‌സ്‌പെന്‍സ് കൂടാനുള്ള പ്രധാന കാരണമായി സമിതി കണ്ടെത്തിയത്.ഇന്ധന-ഗതാഗത നിരക്കുകളിലും വര്‍ദ്ധനയുണ്ടായി.

മിനിമം വേജ് നല്‍കുന്നതിന് പകരം ലിവിംഗ് വേജിലേക്കുളള നീക്കം, കൂടുതല്‍ സമത്വവും നീതിയും പുലരുന്ന ഒരു അയര്‍ലണ്ട് സൃഷ്ടിക്കുവാന്‍ ഉപകരിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു.ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ബാധകമാക്കുന്നതിനുള്ള നടപടികള്‍ ആവശ്യമാണെന്നും സമിതി വിലയിരുത്തി.

എല്ലാ വര്‍ഷവും ജൂലൈ മാസത്തിലാണ് ലിവിംങ് വേജ് പ്രഖ്യാപിക്കുന്നത്.

Scroll To Top