Tuesday January 24, 2017
Latest Updates

അയര്‍ലണ്ടിലെ യാക്കോബായ സണ്ടേസ്‌കൂള്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് ക്യാമ്പ് സമാപിച്ചു 

അയര്‍ലണ്ടിലെ യാക്കോബായ സണ്ടേസ്‌കൂള്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് ക്യാമ്പ് സമാപിച്ചു 

ഡബ്ലിന്‍: മലങ്കര യാക്കോബായ സിറിയന്‍ സണ്ടേസ്‌കൂള്‍ അയര്‍ലണ്ട് റീജിയന്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് ക്യാമ്പ് താല സെന്റ് ഇഗ്‌നേഷ്യസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ വച്ച് നടത്തപ്പെട്ടു.

ഡയറക്ടര്‍ ഫാ. തോമസ് പുതിയമഠത്തിലിന്റെയും, ഡബ്ലിന്‍ പള്ളി വികാരി ഫാ. ജോബിമോന്‍ സ്‌കറിയയുടെയും സാന്നിദ്ധ്യത്തില്‍ വികാരി ഫാ. ബിജു മത്തായി പാറെക്കാട്ടില്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. 

വി. കുര്‍ബ്ബാനയോടെ ആരംഭിച്ച ക്യാമ്പില്‍ സ്വോര്‍ഡ്‌സ് സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജൂബി ജോണിന്റെ മോഡല്‍ ക്ലാസ്സിനെ തുടര്‍ന്ന് ‘ ടീച്ചിംഗ് കാറ്റെക്കിസം എ നോബിള്‍ വര്‍ക്ക് ഓഫ് ഫോര്‍മെയ്ഷന്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി റെവ. ഫാ. ജോസഫ് വല്ലനാല്‍ ക്ലാസ്സ് എടുത്തു.

2015 ലെ ബാലകലോത്സവം മെയ് 2 ശനിയാഴ്ച്ച ഡബ്ലിനില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചു.

Scroll To Top