Sunday June 24, 2018
Latest Updates

അയര്‍ലണ്ടിലെ മുസ്ലീം കുട്ടികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കണമെന്ന് ഐറിഷ് മുസ്ലിം ബോര്‍ഡ് 

അയര്‍ലണ്ടിലെ മുസ്ലീം കുട്ടികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കണമെന്ന് ഐറിഷ് മുസ്ലിം ബോര്‍ഡ് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ നിലവിലുള്ള യൂണിഫോമുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന കുരിശു ചിഹ്നങ്ങളും,വിശുദ്ധരുടെ ചിഹ്നങ്ങളും ധരിക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്നു ഐറിഷ് മുസ്ലിം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സ്‌കൂളുകളില്‍ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഫുള്‍പാവാടയും,മുഴുകൈയ്യന്‍ ഷര്‍ട്ടും,തലമുണ്ടും ധരിക്കാനുള്ള അനുമതി നല്‍കണമെന്നും സംഘടന അഭ്യര്‍ഥിച്ചു.

ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ അഡ്മിഷന്‍ നയങ്ങള്‍ നിര്‍ണ്ണയിക്കുന്ന സമിതിയ്ക്ക് ഐറിഷ് മുസ്ലിം ബോര്‍ഡ് സമര്‍പ്പിച്ചു.അയര്‍ലണ്ടിലെ മുസ്ലിംകള്‍ക്കിടയില്‍ കൂടുതല്‍ രാഷ്ട്രീയപ്രബുദ്ധത സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ 2016 ലാണ് ഡോ,അലി സലേമിന്റെ നേതൃത്വത്തില്‍ ഐറിഷ് മുസ്‌ളീം ബോര്‍ഡ് സ്ഥാപിച്ചത്.

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ പഠിക്കുന്ന മുസ്‌ളീം കുട്ടികള്‍ ക്രിസ്മസ് അടക്കമുള്ള ക്രിസ്ത്യന്‍ ആചാരങ്ങളിലും,കരോള്‍ സര്‍വീസുകളിലും നിന്ന് മാറി നില്‍ക്കേണ്ടി വരുന്നതില്‍ ഖേദിക്കുന്നവരാണെന്ന് സംഘടന പറയുന്നു.

സ്‌കൂള്‍ അഡ്മിഷന്‍ കാലത്ത് മാമോദിസ മുങ്ങിയവര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്നത് മുസ്‌ളീം കുട്ടികളെയാണ്.മുസ്ലിം മാനേജ്മെന്റുകള്‍ക്ക് നിലവില്‍ രണ്ടു പ്രൈമറി സ്‌കൂളുകള്‍ മാത്രമേ അയര്‍ലണ്ടില്‍ ഉള്ളു.മുസ്ലിം ആചാരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ പഠിപ്പിക്കാനും,പ്രാര്‍ഥനാ സമയങ്ങളിലും,പെരുനാള്‍ ദിവസങ്ങളിലും മുസ്ലിം കുട്ടികളക്ക് ഇടവേളയും അവധിയും നല്‍കണമെന്നും,റംസാന്‍ മാസത്തില്‍ ചാരിറ്റി പിരിവ് ശേഖരിക്കാനുള്ള അവസരം നല്‍കണമെന്നും ഐറിഷ് മുസ്ലിം ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പിനുള്ള അപേക്ഷയില്‍ ആവശ്യപ്പെട്ടു

Scroll To Top