Wednesday January 17, 2018
Latest Updates

അയര്‍ലണ്ടിലെ മുസ്ലിംങ്ങള്‍ക്ക് പുതിയ ആസ്ഥാനം പ്രതിഷേധവുമായി സംഘടനകള്‍

അയര്‍ലണ്ടിലെ മുസ്ലിംങ്ങള്‍ക്ക് പുതിയ ആസ്ഥാനം പ്രതിഷേധവുമായി സംഘടനകള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വേരോട്ടമുള്ള മുസ്ലിം വിഭാഗമായ നേഷന്‍ ഓഫ് ഇസ്ലാം(എന്‍ഒഐ) സൗത്ത് ഡബ്ലിനിലെ ഫിര്‍ഹൗസില്‍ പുതിയ ആസ്ഥാനം തുറക്കാനിരിക്കെ തീവ്ര ദേശീയ നിലപാടുകാരായ ഇവരുടെ യൂറോപ്യന്‍ ആസ്ഥാനമായി ഡബ്ലിന്‍ മാറുമെന്ന് ആശങ്ക. ഫിര്‍ഹൗസ് സെന്ററിന് എന്‍ഒഐ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി എന്‍ഒഐ മിനിസ്റ്റര്‍ ടോണി മുഹമ്മദ് അറിയിച്ചു.

പുതിയ സെന്റര്‍ തുറക്കന്നതുമായി ബന്ധപ്പെട്ട് ലണ്ടനില്‍ കഴിഞ്ഞയാഴ്ച നടന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ശനിയാഴ്ചയാണ് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം. സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എണ്‍പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ഒഐ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഇസ്ലാമിക ദേശീയത പ്രചരിപ്പിക്കുന്ന വിഭാഗമാണ്. വംശീയതയും സെമിറ്റിക് ദേശീയതയും സ്വവര്‍ഗാനുരാഗ വിദ്വേഷവും എന്‍ഒഐയുടെ മുഖമുദ്രയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക സംഘടനയായ സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ വിലയിരുത്തുന്നു.

സ്വവര്‍ഗ വിവാഹത്തിനും വാക്സിന്‍ ഉപയോഗത്തിനും എതിരാണ് എന്‍ഒഐ. വാക്സിനുകളും മാരിജ്വാനയും മറ്റും കറുത്ത വര്‍ഗക്കാരനെ സ്വവര്‍ഗാനുരാഗികളാക്കിമാറ്റുമെന്നാണ് ഇവരുടെ നിലപാട്.

Scroll To Top