Monday December 18, 2017
Latest Updates

അയര്‍ലണ്ടിലെ മിനിമം വേജില്‍ വര്‍ദ്ധനവുണ്ടാകും,മധുരത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം,ബജറ്റില്‍ ഭവനമേഖലയ്ക്കായി പ്രത്യേക പദ്ധതി ഉണ്ടാവുമെന്ന് പ്രതീക്ഷ 

അയര്‍ലണ്ടിലെ മിനിമം വേജില്‍ വര്‍ദ്ധനവുണ്ടാകും,മധുരത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം,ബജറ്റില്‍ ഭവനമേഖലയ്ക്കായി പ്രത്യേക പദ്ധതി ഉണ്ടാവുമെന്ന് പ്രതീക്ഷ 

ഡബ്ലിന്‍ :ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കി കൊണ്ട് അയര്‍ലണ്ടില്‍ മിനിമം കൂലി വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം നാളത്തെ ബജറ്റില്‍ ഉണ്ടായേക്കും.മുപ്പത് സെന്റാണ് മിനിമം കൂലിയില്‍ വര്‍ദ്ധനവ് വരുത്താന്‍ ധനമന്ത്രി പദ്ധതിയിടുന്നതെന്ന് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

അതേ സമയം വിവിധ പദ്ധതികള്‍ക്ക് പണം കണ്ടെത്താനായി നിലവിലുള്ള ഒട്ടേറെ ഇനങ്ങളില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വര്‍ധിപ്പിച്ച കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി കൈമാറ്റത്തിനുള്ള ടാക്‌സ് വീണ്ടും 5 ശതമാനം വര്‍ദ്ധിപ്പിച്ചേക്കും.വീടുകളുടെ നിര്‍മ്മാണ ചിലവ് കൂടാനും,വില വര്‍ദ്ധിക്കാനും ഇത് വീണ്ടും കാരണമാവുമെന്ന് നിര്‍മ്മാണ കമ്പനികള്‍ പറയുന്നുണ്ടെങ്കിലും തീരുമാനവുമായി മുമ്പോട്ട് പോകാനാണ് ധനമന്ത്രിയുടെ നീക്കമത്രേ.

പഞ്ചസാരയ്ക്കും,മധുരത്തിനും നികുതി ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ഇതാദ്യമായി അയര്‍ലണ്ടില്‍ ഉണ്ടായേക്കും.

ഹൗസിങ് മേഖലയില്‍ നിലവിലുള്ള ഹെല്‍പ് ടു ബൈ സ്‌കീം നിര്‍ത്തലാക്കുമെന്നുള്ള മുന്‍ തീരുമാനത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്.നേരിയ മാറ്റങ്ങളോടെ പദ്ധതി തുടരും.എങ്കിലും ഭവന പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കും.

ആരോഗ്യമേഖലയ്ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കും എന്ന സൂചന മന്ത്രി നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്.കൂടുതല്‍ നഴ്സുമാരെ നിയമിക്കാനുള്ള നിര്‍ദേശവും ബജറ്റില്‍ ഉണ്ടായേക്കും.

Scroll To Top