Monday October 22, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി സമൂഹം ഫുട്‌ബോള്‍ ലഹരിയില്‍ , വാട്ടര്‍ഫോര്‍ഡിലെ ‘ഏകദിന സെവന്‍സില്‍ പങ്കെടുക്കാന്‍ പ്രമുഖ ടീമുകളെത്തും 

അയര്‍ലണ്ടിലെ മലയാളി സമൂഹം ഫുട്‌ബോള്‍ ലഹരിയില്‍ , വാട്ടര്‍ഫോര്‍ഡിലെ ‘ഏകദിന സെവന്‍സില്‍ പങ്കെടുക്കാന്‍ പ്രമുഖ ടീമുകളെത്തും 

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍(ആസ്‌ട്രോ ടര്‍ഫ് ) മെയ് 27 ഞായര്‍ രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ നടക്കുന്ന ഏകദിന സെവന്‍സ് മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ വാട്ടര്‍ഫോഡ് ടൈഗേഴ്‌സ് അറിയിച്ചു.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനൊന്നു ടീമുകളാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്. ഗോള്‍വേ ഗാലസ്‌ക്കി,ഡബ്ലിന്‍ യുണൈറ്റഡ് ,റിപ്പബ്ലിക്ക് ഓഫ് കോര്‍ക്ക് ,ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റ്,വാട്ടര്‍ഫോഡ് ടൈഗേഴ്‌സ് ,ഐറിഷ് ബ്ലാസ്റ്റര്‍സ് യെല്ലോ,ബ്ലാക്ക് റോക്ക് എഫ് സി ,നോര്‍ത്ത് വുഡ് ക്ലബ് ഓഫ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്‌സ്, സെയിന്റ് ജോര്‍ജ് ഗോള്‍വേ,ഐറിഷ് ബ്ലാസ്റ്റര്‍സ് ബ്ലൂ എന്നീ പ്രമുഖ ടീമുകളാണ് ഈ ഏകദിന സെവന്‍സ് മേളയില്‍ പങ്കെടുക്കുന്നത്.ഇന്ത്യന്‍ ഇതിഹാസ താരം IM , വിജയന്‍, ജോ പോള്‍ അഞ്ചേരി, ഇന്ത്യന്‍ താരവും കേരള ബ്ലാസ്റ്റര്‍സ് സൂപ്പര്‍ താരവുമായ CK വിനീതും ഈ മേളയ്ക്ക് ആശംസകള്‍ അറിയിച്ചു മുന്നോട്ടു വന്നിരുന്നു.

ഈ മേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.

Scroll To Top