Monday October 22, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി വോട്ടര്‍മാര്‍ വായിച്ചറിയാന്‍ ചങ്കില്‍ തട്ടുന്ന ചില ചോദ്യങ്ങള്‍ 

അയര്‍ലണ്ടിലെ മലയാളി വോട്ടര്‍മാര്‍ വായിച്ചറിയാന്‍ ചങ്കില്‍ തട്ടുന്ന ചില ചോദ്യങ്ങള്‍ 

ന്ത്രണ്ട് അഴ്ചയ്ക്കുള്ളിലുള്ള ഗര്‍ഭച്ഛിദ്രം തീരുമാനമെടുക്കാന്‍ സ്ത്രീയെ അനുവദിക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ അയര്‍ലണ്ട് നാളെ ജനഹിതപരിശോധനക്കൊരുങ്ങുമ്പോള്‍ നിലനിന്നുവരുന്ന NO മാറ്റിയെഴുതി YES ആക്കേണ്ട ആവശ്യം ഉണ്ടോ? അതുകൊണ്ടുള്ള പ്രയോജനമെന്താണ് ?എന്നെല്ലാമുള്ള എന്റെ എളിയ ചിന്ത നിങ്ങള്‍ക്കൊപ്പം പങ്കുവക്കട്ടെ

അബോര്‍ഷന്‍ വേണം എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ് ?ഒന്നാമതായി മിസ്‌കാരിയേജ് ആയ അമ്മയുടെ സംരക്ഷണം അയര്‍ലണ്ടിലെ ഇപ്പോളത്തെ അവസ്ഥയില്‍ കംപ്ലീറ്റ് മിസ്‌കാരിയേജ് നോര്‍മല്‍ ആയി നടക്കുന്നത് വരെ ഡോക്ടര്‍മാര്‍ കാത്തിരിക്കുന്നു ആയതു അമ്മയുടെ ജീവനു ഭീഷണിയാണ് എന്നുള്ള ആശങ്ക ഇപ്പോള്‍ നടത്താനിരിക്കുന്ന നിയമമാറ്റം ഇതിനെ എത്രമാത്രം സഹായിക്കും? 12 ആഴ്ചക്കുമുന്പ് മിസ് കാരിയേജ് നടക്കാനുള്ള സാധ്യത എത്രമാത്രം? അതോടൊപ്പം തന്നെ അങ്ങനെ നടന്നാല്‍ ആയതില്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള നിയമങ്ങള്‍ നിലവില്‍ ഉണ്ടോ?

ഉണ്ടെങ്കില്‍ വരുവാനിരിക്കുന്ന തലമുറയിലെ ഒരുപാടു മാലാഖ കുഞ്ഞുങ്ങളെ കൊല്ലുവാനുള്ള നിയമം അല്ലെ? നാം സൃഷ്ടിച്ചെടുക്കുന്നത് ? ഇങ്ങനെയുള്ള പേടിപ്പെടുത്തലുകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ 2012 ലെ ഒരു സഹോദരിയുടെ മരണം എന്ന വസ്തുത ഉയര്‍ത്തിക്കാട്ടി നമ്മെ ആയുധമാക്കി നിയമം നിര്‍മിച്ചെടുക്കുന്നതു കൊണ്ട് ആര്‍ക്കാണ് ലാഭം?

2012 ലെ സംഭവത്തിന്റെ പ്രതിയായ ഡോക്ടര്‍ കോടതിയില്‍ പറഞ്ഞത് i was confused with the law of the land എന്നാണ്, എന്താണതിനര്‍ത്ഥം, അപ്പോള്‍ ആ സമയത്തും നിയമപ്രകാരം ‘അമ്മ സംരക്ഷിക്കപ്പെട്ടിരുന്നില്ലേ? ഒരു ഡോക്ടര്‍ക്ക് അല്ലെങ്കില്‍ അതുവരെയുള്ള ഡോക്ടര്‍മാര്‍ക്കിടയിലുണ്ടായിരുന്ന ഒരു കണ്‍ഫ്യൂഷന്‍ ആയിരുന്നു ആ സഹോദരിയുടെ മരണത്തിലേക്ക് നയിച്ചതെങ്കില്‍ ഇപ്പോള്‍ വരുന്ന നിയമ നിര്‍മാണം കൊണ്ട് ‘അമ്മ എങ്ങനെയാണു സംരക്ഷിക്കപ്പെടുക?

മേല്‍പ്പറഞ്ഞ സഹോദരിയുടെ മിസ്‌കാരിയേജിലൂടെ കടന്നുപോയത് 12 ആഴ്ചകള്‍ക്കു മുന്‍പായിരുന്നോ? 12 ആഴ്ചകള്‍ക്കു ശേഷമാണെങ്കില്‍ ഇപ്പോള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നിയമത്തിനു ആ സംഭവവുമായി യാതൊരു ബന്ധവും ഇല്ലെന്നും ആയതു പരിഗണിക്കുക കൂടി ചെയതിട്ടില്ലായെന്നു വിശ്വസിക്കേണ്ടി വരില്ലേ?

രണ്ടാമതായി ബാല്യത്തില്‍ അഥവാ യൗവ്വനത്തിന്റെ തുടക്കത്തില്‍ മാതാവായി സ്വന്തം ഭാവി തകര്‍ന്നു എന്ന് പേടിക്കുന്ന അമ്മമാര്‍ക്ക് അവരവരുടെ ഭാവി സുസ്ഥിരമാക്കാനുള്ള നിയമനിര്‍മാണം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അബോര്‍ഷന്‍ നടത്താന്‍ ചികിത്സ ഫ്രീ ആയി നല്‍കേണ്ട ഈ രാജ്യത്തു ഭ്രൂണ ഹത്യക്കു ഭാവിയില്‍ മാറ്റിവക്കേണ്ടി വരുന്ന ആ തുക ഒരു തെറ്റും ചെയ്യാത്ത പിഞ്ചോമനകളെ വളര്‍ത്താനുള്ള ചിലവിലേക്കായി മാറ്റിവെക്കണം.

ഇനിയിപ്പോള്‍ നിയമം മാറ്റിയെഴുതി, പ്രതികരിക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചെന്നു വയ്ക്കുക ഈ രാജ്യത്തു നിലവില്‍ ഉള്ള മെഡിക്കല്‍ സംവിധാനത്തില്‍ 12 ആഴ്ചക്കുമുന്പ് അബോര്‍ഷന്‍ നടത്താന്‍ ഹോസ്പിറ്റല്‍ അപ്പോയ്ന്റ്‌മെന്റ് ലഭിക്കുമോ??

ഇപ്പോളത്തെ സാഹചര്യത്തില്‍ അബോര്‍ഷന്‍ നടത്താന്‍ UK യിലേക്ക് പറക്കുന്നതുപോലെ നിയമമാറ്റത്തിന് ശേഷവും ഇവിടുത്തെ ഹോസ്പിറ്റല്‍ സംവിധാനം കൂട്ടാതിരുന്നാല്‍ അപ്പോഴും പറക്കേണ്ടി വരില്ലേ? ഇവിടത്തെ അമ്മമാര്‍ക്ക് ആദ്യ അപ്പോയ്ന്റ്‌മെന്റ് എത്ര ആഴ്ചയിലാണ് ലഭിക്കുന്നത് 12 ആഴ്ചക്കുമുന്പ് അബോര്‍ഷന്‍ വേണ്ട എല്ലാ അമ്മമാര്‍ക്കും അബോര്‍ഷന്‍ നടക്കാനുള്ള സാഹചര്യം നിലവിലുണ്ടോ?

അല്ലാത്ത പക്ഷം സ്വകാര്യ ആശുപത്രികള്‍ തുടങ്ങണം. അപ്പോള്‍ ഈ നിയമനിര്‍മാണം കൊണ്ട് സംരക്ഷിക്കപ്പെടുന്നവരാരൊക്കെയാണ്?

12 ആഴ്ചകള്‍ക്കു ശേഷം ഉണ്ടാകുന്ന മിസ്‌കാരിയെജുകള്‍ക്ക് അമ്മക്ക് സംരക്ഷണം വേണ്ടേ???

പിറക്കുവാനിരിക്കുന്ന അനേകായിരം അല്ലെങ്കില്‍ ലക്ഷോപലക്ഷം മാലാഖ കുഞ്ഞുങ്ങളെ കൊന്നൊടുക്കാനുള്ളതും ഭാവി തലമുറയെ യാതൊരു തടസ്സങ്ങളുമില്ലാതെ ദുര്‍നടപ്പിലേക്കു തള്ളിവിടാവുന്നതുമായ നിയമം ഉണ്ടാക്കി വയ്ക്കുകയാണോ നാം ചെയ്യേണ്ടത്?

(മൂന്ന് മക്കളുടെ പിതാവായ ബ്രേയിലെ മലയാളി യുവാവാണ് ലേഖകന്‍.ഗര്‍ഭധാരണത്തിന് ശേഷം ശരാശരി 11- 12 ആഴ്ചകള്‍ക്ക് ശേഷമാണ് ഡോക്റ്ററുടെ അപ്പോയിന്റ്‌മെന്റ് അയര്‍ലണ്ടില്‍ സാധാരണയായി കിട്ടുന്നതെന്നിരിക്കെ ഉണ്ടാകുന്ന നിയമത്തിന്റെ സാംഗത്യമെന്താണ് എന്നാണ് ലേഖകന്റെ ചോദ്യം)

Scroll To Top