Sunday April 30, 2017
Latest Updates

‘അയര്‍ലണ്ടിലെ മലയാളികള്‍ ഈ അവസരം നഷ്ട്ടപ്പെടുത്തരുത് ….’

‘അയര്‍ലണ്ടിലെ മലയാളികള്‍ ഈ അവസരം നഷ്ട്ടപ്പെടുത്തരുത് ….’
ഡബ്ലിന്‍:അയര്‍ലണ്ടില്‍ ജീവിക്കുമ്പോള്‍ ഈ രാജ്യത്തെ സര്‍ക്കാര്‍ ഇന്ത്യാക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന വലിയൊരു ആനുകൂല്യമാണ് പ്രാദേശിക ഭരണ സംവിധാനത്തിലുള്ള പങ്കാളിത്വം.മറ്റ് പല വിദേശ രാജ്യങ്ങളിലും ഇല്ലാത്ത സവിശേഷമായ ഒരു അധികാരമാണത്.വോട്ടുചെയ്യാനും,തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അയര്‍ലണ്ടിലെ 18 വയസ് പൂര്‍ത്തിയാക്കിയ എല്ലാ താമസക്കാര്‍ക്കും അവകാശമുണ്ട്.ആറ് മാസമെങ്കിലും അയര്‍ലണ്ടില്‍ താമസമാക്കിയിരിക്കുന്ന എല്ലാവര്‍ക്കും മെയ് 23 ന്റെ ലോക്കല്‍ ഇലക്ഷനില്‍ വോട്ടു ചെയ്യാം.പ്രാദേശിക സമിതികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള അവസരം കൂടിയാണത്.
നമ്മുടെ നാട്ടില്‍ പഞ്ചായത്ത് സമിതികളിലൂടെ നടപ്പാക്കുന്നതിന് തുല്യമായ ഒട്ടേറെ പദ്ധതികള്‍ ഇവിടെയും പ്രാദേശിക സമതികള്‍ വഴി ലഭ്യമാവുന്നുണ്ട്.കുടിയേറ്റ സമൂഹത്തിന് അത്തരം ആനുകൂല്യങ്ങളില്‍ നിന്നെങ്കിലും ഗുണകരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്കും പ്രാദേശിക സര്‍ക്കാരുകള്‍ വഴിയാണ് ഒട്ടേറെ വിദ്യാഭ്യാസരംഗത്തെ ഗ്രാന്റുകള്‍ അടക്കം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ മനസിലാക്കി വരുന്നതെയുള്ളു.
ജനാധിപത്യശൈലിയും ,വികേന്ദ്രീകൃത ഭരണ സംവിധാനവും,നല്‍കുന്ന സ്വാതന്ത്ര്യവും ,പ്രയോജനങ്ങളും പൂര്‍ണ്ണമായി ഗുണപ്രദമാക്കുവാന്‍ പ്രാദേശിക ഭരണ സംവിധാനത്തോട് കുടിയേറ്റക്കാര്‍ ചേര്‍ന്ന് നിന്നേ മതിയാവു. അത്തരം ഉദ്ധേശ്യങ്ങലോടെ ഐറിഷ് സര്‍ക്കാര്‍ വളരെയേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ,അതില്‍ നിന്നും അകന്നു നില്ക്കുന്നതായാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ വെളിപ്പെടുത്തുന്നത്.അയര്‍ലണ്ടിലെ മലയാളികളും അതില്‍ മുന്നില്‍ തന്നെയാണ്. ലോക്കല്‍ ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്തി ഇവിടുത്തെ ഭരണസംവിധാനങ്ങളോട് ചേര്‍ന്ന് നില്ക്കുവാനും ,അവസരങ്ങള്‍ സൃഷ്ട്ടിക്കുന്ന ഗുണഫലങ്ങള്‍ അനുഭവിക്കാനും നാം മടിയ്‌ക്കേണ്ടാതില്ല.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക കൊടുക്കേണ്ട അവസരം കഴിഞ്ഞെങ്കിലും,വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ചൊവ്വാഴ്ച്ച (മെയ് 6 വരെ )അവസരമുണ്ട്.നിശ്ചിതമായ അപേക്ഷാ ഫോറം പൂരിപ്പിച്ച് ,അത് ഗാര്‍ഡയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ച് (ഏതു ഗാര്‍ഡാ സ്റ്റേഷനില്‍ ചെന്നാലും അതിനുള്ള സൗകര്യം ചെയ്തുതരും ) കൗണ്ടി / അഥവാ സിറ്റി കൗണ്‍സില്‍ ഓഫിസില്‍ ഏല്‍പ്പിക്കണം.(ഇനിയും പോസ്റ്റ് വഴി അയച്ചാല്‍ കൃത്യ സമയത്ത് എത്തണമെന്നില്ല !) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ താല്പര്യമുള്ളവര്‍ക്കായി താഴെ അതിനുള്ള നിശ്ചിതമായ അപേക്ഷാ ഫോറം ചേര്‍ക്കുന്നു.
ഇത് ഡൌണ്‍ലോഡ് ചെയ്ത്, പ്രിന്റ് എടുത്ത് പൂരിപ്പിച്ച് ,ഗാര്‍ഡയുടെ അറ്റസ്റ്റെഷനോടെ ബന്ധപ്പെട്ട കൌണ്‍സില്‍ ഓഫിസിലെ ഇലക്ഷന്‍ സെക്ഷനില്‍ നല്‍കിയാല്‍ മെയ് 23 ന്റെ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കും വോട്ടുചെയ്യാം.
ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ,ഡണ്‍ലേരി കൌണ്ടി കൌണ്‍സില്‍ എന്നിവിടങ്ങളില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് വേണ്ടി തിങ്കളാഴ്ച്ച (ബാങ്ക് ഹോളി ഡേ മണ്ടേ മെയ് 5 )) ഓട്ട്‌ലാന്‍ഡ്‌സ് മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലാക്ക്‌റോക്ക് സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാളില്‍ (മൌണ്ട് മെറിയോണ്‍ റോഡ് )പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നു.രാവിലെ 9 മുതല്‍ 11 വരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇവിടെ സൗകര്യം ഉണ്ടായിരിക്കും
.തിരിച്ചറിയല്‍ രേഖ സാക്ഷ്യപ്പെടുത്താന്‍ ഗാര്‍ഡയുടെ സൗകര്യം ഇവിടെ ലഭ്യമാക്കും. പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ടോ ,ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയോ കൊണ്ട് വരേണ്ടതാണ്. മെയ് 23 നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ പേര് ചേര്‍ക്കാനുള്ള അവസാനദിവസം മെയ് 6 നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : മനോജ് തോമസ് (0872989892) ജിബി ജേക്കബ് (0868 054500)

 

Scroll To Top