Friday July 28, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളികളും ഫുട്‌ബോള്‍ ഫൈനല്‍ ആഘോഷിച്ചു ,ചിലയിടങ്ങളില്‍ ‘ഫുഡ്‌മേളയായി !….

അയര്‍ലണ്ടിലെ മലയാളികളും ഫുട്‌ബോള്‍ ഫൈനല്‍ ആഘോഷിച്ചു ,ചിലയിടങ്ങളില്‍ ‘ഫുഡ്‌മേളയായി !….

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികളും ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ആഘോഷമാക്കി.എല്ലായിടത്തും ആവേശപൂര്‍വമാണ് ഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നിച്ചത്.മിക്കവരും ഇന്നലത്തെ നൈറ്റ് ഡ്യൂട്ടിയില്‍ നിന്നും നേരത്തെ തന്നെ ‘ഓഫ് ‘ചോദിച്ചു വാങ്ങിയായിരുന്നു ആഘോഷം.

അയര്‍ലണ്ടിലെ മലയാളികളില്‍ കൂടുതലും അര്‍ജന്റീനയെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയകളില്‍ കണ്ടത്.എന്നാല്‍ ജര്‍മിനിയ്ക്കും ആരാധകര്‍ കുറവൊന്നുമില്ലായിരുന്നു.ഫേസ് ബുക്ക് സ്റ്റാറ്റസ് അപ്‌ഡേഷനുകളില്‍ ഇന്നലെ മിക്കവരും സ്വന്തം ടീമുകള്‍ക്ക് വേണ്ടി കമന്റുകള്‍ എഴുതി സായൂജ്യമടഞ്ഞു.

കില്‍ക്കനിയില്‍ മലയാളികള്‍  ഒന്നിച്ചിരുന്നാണ് ഫൈനല്‍ ആഘോഷിച്ചത്.വീട്ടു മുറ്റത്തു കസേരകള്‍ ക്രമീകരിച്ച് ഗംഭീരന്‍ പരിപാടി !.

കോര്‍ക്കിലെ മലയാളികള്‍ വിവിധ സ്ഥലങ്ങളിലായി ഫൈനല്‍ കൂടി.ബാര്‍ബിക്യൂ പാര്‍ട്ടികള്‍ അടക്കം അനുബന്ധമായി സംഘടിപ്പിച്ചാണ് ചിലയിടങ്ങളില്‍ ആഘോഷമാക്കിയത്.
fun cork
ഗാല്‍വേയില്‍ ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് വഴിമാറി.ബര്‍ത്ത്‌ഡേ ആഘോഷം നടന്ന വീടുകളില്‍ ഫൈനല്‍ കാണാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

ഡബ്ലിനിലെ ആഘോഷവും പലയിടങ്ങളിലും ഭവനങ്ങളില്‍ ഒന്നിച്ചു കൂടിയായിരുന്നു.തപ്പും താളവുമായി വലിയ സ്‌ക്രീനുകള്‍ ഒരുക്കിയായിരുന്നു മരാക്കാനയിലെ ആഘോഷം വീടുകളിലെത്തിച്ചത്.ഫുട്‌ബോള്‍ മാമാങ്കം ‘ഫുഡ്’ബോള്‍ മാമാങ്കമാക്കുന്ന കാഴ്ചയായിരുന്നു എങ്ങും.ബാര്‍ബിക്യൂ ഒരുക്കിയും,പാര്‍ട്ടികള്‍ ക്രമീകരിച്ചും അടിപൊളിയാക്കാന്‍ സംഘാടകര്‍ ഓടിനടന്നു,
fun brey
പന്തയങ്ങളും വാക്ക്‌പോരുകളുമായി സജീവമായിരുന്നു കളിക്കളങ്ങള്‍.തലമുടി മൊട്ടയടിക്കാനും,മീശ വടിച്ചു കളയാനുമൊന്നുമുള്ള പന്തായങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടായിരുന്നില്ല.പന്തയവസ്തു പതിവ് പോലെ ‘യൂറോയും’ ഫുള്ളും,ഹാഫുമൊക്കെ ആയതിനാല്‍ അതിന്റെ സപ്ലേ മാത്രം നേരത്തെയുണ്ടായി.സ്വന്തം ടീം തോല്ക്കുമെന്നു കരുതി എല്ലാവരും നേരത്തെ തന്നെ പന്തയ വസ്തു കൊണ്ടുവരണമെന്ന് ചിലയിടങ്ങളില്‍ നേരത്തെ തന്നെ നിര്‍ദേശമുണ്ടയിരുന്നത്രേ !.സ്വന്തം ടീം തോല്‍ക്കുമെന്ന കരുതലില്‍ നേരത്തെ തന്നെ പന്തയ വസ്തു ചിലര്‍ പൊട്ടിക്കുകയും ചെയ്തു.പിന്നെ ആഘോഷം മിക്കയിടത്തും തകൃതിയായിരുന്നു …ഇനി നാല് വര്‍ഷം കഴിഞ്ഞല്ലേ ഒരാഘോഷമുള്ളൂ !

Scroll To Top