Saturday July 22, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളികളുടെ പുതിയ സംഘടനയെക്കുറിച്ച് ഐറിഷ് പാര്‍ലമെന്റിലും പരാമര്‍ശം !

അയര്‍ലണ്ടിലെ മലയാളികളുടെ പുതിയ സംഘടനയെക്കുറിച്ച് ഐറിഷ് പാര്‍ലമെന്റിലും പരാമര്‍ശം !

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികളായ ഇടതുപക്ഷ സഹയാത്രികരുടെ രാഷ്ട്രീയ പ്രസ്ഥാനമായ ‘ക്രാന്തി’ രൂപം കൊണ്ട ആഴ്ചയില്‍ തന്നെ ഐറിഷ് പാര്‍ലമെന്റില്‍ ചര്‍ച്ചാ വിഷയമായി ശ്രദ്ധേയമായി.

ഐറിഷ് പാര്‍ലമെന്റ് അംഗം റൂത്ത് കോപിഞ്ചറാണ് ക്രാന്തിയെ പറ്റി പാര്‍ലമെന്റില്‍ പരാമര്‍ശമുയര്‍ത്തിയത്.ഇന്ത്യന്‍ വംശജന്‍ കൂടിയായ ലിയോ വരദ്കര്‍ പ്രധാനമന്ത്രിയായി നോമിനേറ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അഭിനന്ദ പ്രസംഗത്തിനിടയിലാണ് കുടിയറ്റക്കാരുടെ രാഷ്ട്രീയ മുന്നേറ്റത്തെ കുറിച്ച് റൂത്ത് സൂചിപ്പിച്ചത്. കുടിയേറ്റക്കാരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും,മുഖ്യധാരയില്‍ അവരെ കൊണ്ടുവരാനുള്ള ദൗത്യത്തിന് സര്‍ക്കാര്‍ നേതൃത്വം നല്കുവാനുമുള്ള ശ്രമങ്ങള്‍ നടത്തുകയും വേണമെന്ന് റൂത്ത് പറയവേയാണ് ഇന്ത്യക്കാര്‍ രൂപീകരിച്ച ഇടതുപക്ഷസംഘടനയുടെ ഉത്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത വിവരം ടി ഡി പാര്‍ലമെന്റില്‍ വിവരിച്ചത്.

ക്രാന്തിയുടെ ഔദ്യോഗിക ഉത്‌ഘാടന ചടങ്ങ്

ക്രാന്തിയുടെ ഔദ്യോഗിക ഉത്‌ഘാടന ചടങ്ങ്

സിപിഐ(എം)പോളിറ്റ് ബ്യുറോ അംഗം എം എ ബേബി പങ്കെടുത്ത യോഗത്തിന് ആശംസ നേരാനാണ് റൂത്ത് കോപിഞ്ചര്‍, ക്രാന്തിയുടെ യോഗത്തിനെത്തിയത്.

Scroll To Top