Monday June 25, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളികളടക്കം ആയിരക്കണക്കിന് പേരെ കെണിയിലാക്കുന്ന പി സി പി കാര്‍ വായ്പാ പദ്ധതി തനി തട്ടിപ്പ്! മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സി 

അയര്‍ലണ്ടിലെ മലയാളികളടക്കം ആയിരക്കണക്കിന് പേരെ കെണിയിലാക്കുന്ന പി സി പി കാര്‍ വായ്പാ പദ്ധതി തനി തട്ടിപ്പ്! മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സി 

ഡബ്ലിന്‍:മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ കുടുക്കിലാക്കിയ പി സി പി കാര്‍ വായ്പാ പദ്ധതി തനി തട്ടിപ്പെന്ന് വിലയിരുത്തി അയര്‍ലണ്ടിലെ ഉപഭോക്തൃ നിരീക്ഷണ സമിതി രംഗത്തെത്തി.

വാഹന വായ്പ തട്ടിപ്പിന്റെ പുതിയ രൂപമാണ് പേര്‍സണല്‍ കോണ്ട്രാക്റ്റ് പ്ലാന്‍ (പിസിപി) എന്ന, പിസിപി യുടെ കാര്‍ വായ്പ ലോണിലെ മറഞ്ഞിരിക്കുന്ന തന്ത്രങ്ങളെന്ന് ഉപഭോക്തൃ നിരീക്ഷണ സമിതി. വെളിപ്പെടുത്തി.നിരവധി പേര്‍ പിസിപി യുടെ തട്ടിപ്പിന് ഇരയായെന്നാണ് കണ്ടെത്തല്‍.

പുതിയതും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ കാറുകള്‍ കൂടുതലായി വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിസിപിയുടെ ലോണ്‍ പദ്ധതി അവതരിപ്പിച്ചത്.കുറഞ്ഞ നിരക്കില്‍ മാസതവണ വ്യവസ്ഥയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കാര്‍ സ്വന്തമാകാമെന്നുള്ള പി സി പി യുടെ പ്രഖ്യാപനം അയര്‍ലണ്ടില്‍ നിന്നുള്ള ധാരാളം ആളുകളെയാണ് ഈ ലോണിലേക്കു ആകര്‍ഷിച്ചിരുന്നത്.

മൂന്നു വര്ഷം കൊണ്ട് കാര്‍ വാങ്ങുന്നതിനു അധിക തുക ഒറ്റയടിക്ക് മുടക്കാതെ കാര്‍ വാങ്ങുന്നതിനുള്ള ആളുകളുടെ ആഗ്രഹം മുതലെടുക്കുന്ന രീതിയിലേക്കാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

പലപ്പോഴും ഒരു കാറിനു വേണ്ടി മുടക്കേണ്ടി വരുന്ന തുകയേക്കാള്‍ അധികമായി പണം അടക്കേണ്ടി വരുന്നതും, മൂന്നില്‍ രണ്ടു ഭാഗം ലോണ്‍ അടച്ചതിനു ശേഷവും അടച്ച തുകയുടെ മൂല്യം കിട്ടാതെ വരുന്നതും സാധാരണമായപ്പോഴാണ് ലോണ്‍ വ്യവസ്ഥയിലെ കുടുക്കുകള്‍ ആളുകള്‍ തിരിച്ചറിയുന്നത്. ഓഡിയും ,ബീ എം ഡബ്ള്യുവും എടുത്ത് പ്രൗഢി കാട്ടുന്നവര്‍ക്ക് വായ്പയുടെ കാലാവധി തീരുമ്പോള്‍ കമ്പനി നിശ്ചയിച്ചു നല്‍കുന്നത് നിസാരവിലയാണെന്നതാണ് കണ്ടെത്തല്‍.അത് വാങ്ങി വീണ്ടും വാഹനവായ്പയിലേയ്ക്ക് പ്രവേശിച്ച് പുതിയ കാര്‍ വാങ്ങുകയോ ,മൂന്ന് വര്‍ഷം കൊണ്ട് അടച്ച വമ്പന്‍ തുക നഷ്ടപ്പെടുത്തി പഴയ കാര്‍ സ്വന്തമാക്കുകയോ ചെയ്യാം.ലോണ്‍ തിരിച്ചടവിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേയ്ക്കും കാര്‍ വാങ്ങുന്നതിന്റെ വിലയുടെ വലിയൊരു ശതമാനം കമ്പനി അധികമായി തവണവ്യവസ്ഥയുടെ അടിച്ചെടുത്തിരിക്കും.

പിസിപിയുമായി ഇടപാട് നടത്താനൊരുങ്ങിയവര്‍ക്ക് അഞ്ചു മിനുട്ട് പോലും വൈകാതെയാണ് ലോണ്‍ അനുവദിച്ചു കിട്ടിയിരുന്നത്.ഇത്തരം ആകര്‍ഷണവലയത്തില്‍ കുടുങ്ങി കെണിയില്‍ പെട്ട് പോയവര്‍ക്ക് ഇടയ്ക്ക് വെച്ച് തുകയടച്ച് ഒഴിവാക്കാനുള്ള അവസരം മുതലാക്കാനുള്ള വ്യഗ്രതയിലും കമ്പനി ഒന്നാം സ്ഥാനത്താണ്.ഏറ്റവും ഫ്‌ലെക്‌സിബിലി ഉള്ളതെന്ന് അവകാശപ്പെടുന്ന പി സി പി യുടെ മാസംതോറും ഉള്ള അടവ്, ആളുകളുടെ ജീവിത സാഹചര്യം മാറുന്നതനുസരിച്ച മാറ്റം വരുന്നുണ്ട്. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോള്‍ . ലോണ്‍ തിരിച്ചടവിലേക്കു കാറുകള്‍ വില്‍ക്കുന്നതിനായി പല ലോണുകളും അനുവദിക്കുമെങ്കിലും പിസി പി യുടെ കാര്യത്തില്‍ അതും നഷ്ട്ടമാണ് ഉണ്ടാക്കുന്നത്.

ഇതോടെ കാര്‍ ലോണ്‍ എടുത്തിട്ടുള്ളവര്‍ കൂടുതല്‍ കരുതലുണ്ടാകണം എന്ന് കോമ്പറ്റിഷന്‍ ആന്‍ഡ് കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനിയും പുതിയതായി ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലോണിന്റെ പ്രത്യേകതകളെയും അത് അനുശാസിക്കുന്ന വ്യവസ്ഥകളെയും പറ്റി കൂടുതല്‍ മനസ്സിലാക്കണമെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിക്കുന്നു.

പി സി പി ലോണിന്റെ ദോഷവശങ്ങള്‍ പലതാണ്. ഒന്നാമതായി ലോണ്‍ ഒരു കുതന്ത്ര ബിസിനസ്സ് ആണ്. ഇത്തരം സാഹചര്യങ്ങളില്‍ ലോണ്‍ ഒഴിവാക്കുന്നുന്നതാണ് സ്വീകാര്യമായ നടപടി.രണ്ടാമതായി കൃത്യമായ നിയമ വ്യവസ്ഥകളോ ചട്ടങ്ങളോ ഇല്ലാത്തതാണ് ഈ കമ്പനി. അതിനാല്‍ തന്നെ കമ്പനി വ്യവസ്ഥകള്‍ മാറ്റങ്ങള്‍ക്കു വിധേയമാകാം

ലോണ്‍ നിയന്ത്രണ സംവിധാനവും തൃപ്തികരമല്ല എന്നത് ആശങ്കകള്‍ക്കു ഇടയാക്കുന്നതാണ്. പിസിപിസുകളിലെ ഏറ്റവും വലിയ റിസ്‌ക്, ഗ്യാരണ്ടീ ചെയ്യുന്ന മിനിമം ഭാവി മൂല്യവും ട്രേഡ് വിലയും തമ്മിലുള്ള വ്യത്യാസമാണ്. പുതിയ കാര്‍ വാങ്ങുമ്പോള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ‘ഇക്വിറ്റി’ ലോണ്‍ വ്യവസ്ഥയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.എന്നാല്‍ ഇത് സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വില നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്.

മാര്‍ക്കറ്റ് കണക്കുകള്‍ അനുസരിച്ചു രാജ്യത്തു വിറ്റഴിയുന്ന കാറിന്റെ 30 ശതമാനവും പി സി പി ലോണ്‍ വഴിയാണ് വിറ്റു പോകുന്നത്. ഒറ്റത്തവണ കൂടുതല്‍ തുക അടച്ചു കാര്‍ സ്വന്തമാക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കു ഈ ലോണ്‍ വ്യവസ്ഥ ആശ്വാസകരമാണ്. എന്നാല്‍ കൃത്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ എടുക്കുന്ന ലോണ്‍ കസ്റ്റമേഴ്‌സിനെ പ്രതിസന്ധിയിലാക്കും .

ഐറിഷ് മലയാളി ന്യൂസ്

Scroll To Top