Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലെ ഭവന വില കുത്തനെ താഴും,സര്‍ക്കാര്‍ നേരിട്ട് മോര്‍ട്ട്‌ഗേജ് നല്‍കും,വീട് വാങ്ങാത്ത മലയാളികള്‍ക്കും അവസരമാവും 

അയര്‍ലണ്ടിലെ ഭവന വില കുത്തനെ താഴും,സര്‍ക്കാര്‍ നേരിട്ട് മോര്‍ട്ട്‌ഗേജ് നല്‍കും,വീട് വാങ്ങാത്ത മലയാളികള്‍ക്കും അവസരമാവും 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് കൗണ്ടി കൗണ്‍സിലുകള്‍ വഴി നടപ്പാക്കാനുള്ള മോര്‍ട്ട്‌ഗേജ് സ്‌കീമുകള്‍ അടക്കം മൂന്ന് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു.

288000 യൂറോ വരെയുള്ള മോര്‍ട്ട്‌ഗേജാണ് വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ളതില്‍ കുറഞ്ഞ നിരക്കില്‍ റീ ബില്‍ഡിംഗ് അയര്‍ലണ്ട് ഹോം ലോണ്‍ എന്ന പേരില്‍ നല്‍കുവാന്‍ പദ്ധതിയിടുന്നതായി ഹൗസിംഗ് മന്ത്രി ഓവന്‍ മര്‍ഫി പ്രഖ്യാപിച്ചത്.2.25 ശതമാനം ഫിക്‌സഡ് പലിശ ഈടാക്കുന്ന വായ്പ 30 വര്‍ഷം വരെയുള്ള കാലയളവില്‍ വരെ ലഭിക്കും.

ഫെബ്രുവരി ഒന്നുമുതല്‍ സിറ്റി/കൗണ്ടി കൗണ്‍സിലുകളില്‍ ഈ വായ്പാ പദ്ധതി നടപ്പാക്കി തുടങ്ങും.സാധാരണ ബാങ്കുകള്‍ ആവശ്യപ്പെടുന്ന രേഖകളും.വ്യവസ്ഥകളും മാനദണ്ഡമാക്കിയായിരിക്കും സിറ്റി / കൗണ്ടി കൗണ്‍സിലുകളും വായ്പാ പദ്ധതി നടപ്പാക്കുന്നത്.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വേണ്ടി ആരംഭിക്കുന്ന റീ ബില്‍ഡിംഗ് അയര്‍ലണ്ട് ഹോം ലോണ്‍ എന്ന ഈ സ്‌കീം വഴി പുതിയതോ,സെക്കന്‍ഡ് ഹാന്‍ഡോ ആയ വീടുകള്‍ വാങ്ങാം.പുതിയ വീട് പണിയുന്നതിനും വായ്പാ തുക ഉപയോഗിക്കാം.

അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളിള്‍ ആയിരകണക്കിന് വീടുകള്‍ പണിയാനും അതുവഴി ഭവന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണുവാനുമായാണ് പുതിയ പദ്ധതിയെന്ന് മന്ത്രി ഓവന്‍ മര്‍ഫി പറഞ്ഞു.നീണ്ട 18 മാസങ്ങളുടെ പ്ലാനിംഗിന് ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോള്‍ നിലവിലുള്ള വീടുകള്‍ വാങ്ങാനുള്ളവര്‍ക്ക് അതിനുള്ള അവസരം ഉള്ളതിനൊപ്പം വീട് പണിയാന്‍ താത്പര്യമുള്ളവര്‍ക്ക് ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് പ്രോസസ് വഴി അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യും.ഡവലപ്പേഴ്സ് വഴിയും ഇതിനുള്ള അവസരം കണ്ടെത്താവുന്നതാണ്.

പുതിയ വീടുകള്‍ക്കോ,സമുച്ചയങ്ങള്‍ക്കോ വേണ്ട ഇന്‍ഫ്ര സ്ട്രെക്ചര്‍ ഒരുക്കുന്നതിന് ഒരു പ്രത്യേക ഫണ്ടും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.സര്‍ക്കാര്‍ ഉടമസ്ഥതതയില്‍ പുതുതായി ആരംഭിക്കുന്ന ധനകാര്യ സ്ഥാപനം വഴി ഡവലപ്പേഴ്സിന് സാമ്പത്തിക സഹായം നല്‍കും.

റീ ബില്‍ഡിംഗ് അയര്‍ലണ്ട് ഹോം ലോണ്‍

അമ്പതിനായിരം യൂറോയില്‍ താഴ്ന്ന വരുമാനം ഉള്ള വ്യക്തികള്‍ക്കെ ഈ ലോണിന് അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളൂ.ജോയിന്റ് അപേക്ഷകര്‍ ആണെകില്‍ ഇരുവര്‍ക്കും കൂടി 75000 യൂറോയില്‍ അധികം വരുമാനം പാടില്ല.മലയാളികള്‍ അടക്കമുള്ള മിക്ക കുടിയേറ്റ വിഭാഗങ്ങളിലെയും 60 ശതമാനത്തില്‍ അധികം പേര്‍ക്കും ഈ വായ്പാ പദ്ധതി പ്രയോജനപ്പെടുത്താനാവും.

ഡബ്ലിന്‍,കോര്‍ക്ക്,ഗോള്‍വേ എന്നി നഗരമേഖലകളില്‍ 320000 വരെ വിലയുള്ള വീടുകളും,രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 250,000 വരെയുള്ള വീടുകളും വാങ്ങാനാണെങ്കില്‍ മാത്രമേ ഈ ലോണ്‍ ലഭിക്കുകയുള്ളു.

ഡബ്ലിനില്‍ 75000 യൂറോയില്‍ താഴെ വരുമാനമുള്ള ജോയിന്റ് അപേക്ഷകര്‍ക്ക് (കുടുംബത്തിന്) 320000 വരെ വിലയുള്ള വീട് വാങ്ങാനായി 288000 യൂറോ കൗണ്‍സിലില്‍ നിന്നും വായ്പ ലഭിക്കും.നിലവിലുള്ള 10 ശതമാനം ഡിപ്പോസിറ്റ് തുകയും ചേര്‍ത്ത് അവര്‍ക്ക് വീട് വാങ്ങാം.അവരുടെ ആകെ ഡിസ്‌പോസബിള്‍ വരുമാനത്തിന്റെ 24 ശതമാനമോ,അഥവാ 1221 യൂറോയോ ആയിരിക്കും മാസ തിരിച്ചടവ് തുക.

ഏതെങ്കിലും ബാങ്കുകളില്‍ നിന്നോ ,ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ രണ്ടു തവണയെങ്കിലും ഹൗസിങ് അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ വായ്പായ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.ഇത്തരം ഒരു വ്യവസ്ഥയുള്ളത് കൊണ്ട് ഹൗസിംഗ് മോര്‍ട്ടഗേജുകള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കാനുള്ള ബാങ്കുകളുടെ പ്രവണത കുറയുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

എങ്കിലും ലോണ്‍ എടുക്കുന്നവര്‍ അവരുടെ ഡിസ്‌പോസബിള്‍ വരുമാനത്തിന്റെ മൂന്നിലൊന്നു കൊണ്ട് മാസതവണ അടക്കുവാന്‍ കഴിയും വിധമാണ് ലോണ്‍ ക്രമീകരിച്ചിരിക്കുന്നത്.പലിശ നിരക്ക് വര്‍ദ്ധിക്കില്ലെന്നതും,ഇപ്പോഴുള്ള പരമാവധി മൂന്നിലൊന്നു വരുമാനത്തില്‍ കൂടുതല്‍ തുക വായ്പാ കാലാവധി കഴിയും വരെ അടയ്ക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ പദ്ധതിയെ ആകര്‍ഷകമാക്കുന്നു.

പദ്ധതി നടപ്പാകുന്നതോടെ കുതിച്ചു കയറുന്ന ഭവനവില കുത്തനെ ഇടിയുമെന്നും പറയപ്പെടുന്നു.

അഫോര്‍ഡബിള്‍ പര്‍ച്ചയിസ് സ്‌കീം 

ഇതിനു പുറമെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സഹകരണാടിസ്ഥാനത്തില്‍ സൊസൈറ്റികളുടെയും, സര്‍ക്കാര്‍ ഹൗസിംഗ് ഏജന്‍സിയുടെയും വീടുകള്‍ മോര്‍ട്ട്‌ഗേജ് പണം ഉപയോഗിച്ച് പണിയാനായുള്ള പൈലറ്റ് സ്‌കീം ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിന് കീഴിലാണ് ആദ്യമായി ആരംഭിക്കുന്നത്.

ഇതനുസരിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ വീട് പണിതു നല്‍കുന്നതു വഴി മൂലധന ചിലവില്‍ ഉണ്ടാകുന്ന കുറവ് (ഉദാഹരണം ഭൂമി വില,സ്ഥലവില കണക്കാക്കുന്നതിന്റെ പലിശ) കുറച്ചായിരിക്കണം ഡവലപ്പര്‍ വീട് ആവശ്യക്കാരന് വില്‍ക്കേണ്ടത്.250000 യൂറോ വിലയുള്ള വീട് 200000 യൂറോ വിലയില്‍ വാങ്ങുന്നയാള്‍ക്ക് ലഭിക്കും.എന്നാല്‍ വാങ്ങുന്നയാള്‍ വീട് മറ്റൊരാള്‍ക്ക് മോര്‍ട്ട് ഗേജ് കാലാവധിയ്ക്ക് മുമ്പ് വില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വിഹിതവും അപ്പോള്‍ തിരിച്ചടയ്‌ക്കേണ്ടി വരും.

സര്‍ക്കാര്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതോടെ വീടുകളുടെ വിലയില്‍ ഗണ്യമായ കുറവാണ് ഡണ്‍ലേരി മേഖലയില്‍ അനുഭവപ്പെടുന്നത്.

അഫോര്‍ഡബിള്‍ റെന്റല്‍ സ്‌കീം 

വീട് പണിതു കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് നല്‍കാനുള്ള മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ തുടങ്ങുന്നുണ്ട്.നിലവിലുള്ള സോഷ്യല്‍ ഹൗസിംഗ് സ്‌കീമിന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും ഇത്.

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നടപ്പാക്കുന്ന റീ ബില്‍ഡിംഗ് അയര്‍ലണ്ട് ഹോം ലോണ്‍ അടക്കമുള്ള പദ്ധതികള്‍ വഴി അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിയ്ക് മാത്രമല്ല.ഡിസ്‌പോസബിള്‍ വരുമാനത്തില്‍ ല്‍ മിച്ചം പിടിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് അയര്‍ലണ്ടിലെ ജനങ്ങളെ നയിക്കുവാനും കാരണമായേക്കും. വീട് വാങ്ങാന്‍ തിരക്ക് കൂട്ടുന്നവര്‍,തീരുമാനം വൈകിപ്പിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ആയിരക്കണക്കിന് പുതിയ വീടുകള്‍ പണി തീരുന്നതോടെ ഇപ്പോഴത്തെ ‘പൊന്നുംവില’ നിലം മുട്ടെ പതിക്കുമെന്ന് ഉറപ്പാണ്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

 

Scroll To Top