Wednesday September 26, 2018
Latest Updates

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിയ്ക്ക് പരിഹാരം :ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകള്‍ വീടുകളായി ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം, പാര്‍ലമെന്ററി സമിതിയുടെ അനുമതി ലഭിച്ചാല്‍ പ്രാബല്യത്തില്‍ വരും

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിയ്ക്ക് പരിഹാരം :ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകള്‍ വീടുകളായി ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം, പാര്‍ലമെന്ററി സമിതിയുടെ അനുമതി ലഭിച്ചാല്‍ പ്രാബല്യത്തില്‍ വരും

ഡബ്ലിന്‍ :ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകള്‍ വീടുകളായി ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം.പുതിയ നിയമം പ്രകാരം പ്ലാനിംഗ് അനുമതിയില്ലാതെ തന്നെ ഒഴിഞ്ഞ ഷോപ്പുകള്‍ ഭവനമായി രൂപാന്തരപ്പെടുത്തണമെന്ന പ്രപ്പോസലാണ് ഭവനമന്ത്രി ഓവന്‍ മര്‍ഫി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.നിലവിലെ ഭവനപ്രതിസന്ധിയെ പരിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടിയെന്ന നിലയിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നതെന്ന് ഭവനവകുപ്പ് അറിയിച്ചു.ഈ പ്രപ്പോസലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ അയര്‍ലണ്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അതിനെ ഉള്‍പ്പെടുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ആസൂത്രണ അനുമതിയില്‍ ഇളവുനല്‍കുന്നതിലൂടെ ഭവന വിപണിയില്‍ അതിവേഗം ഇടപെടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.പതിനായിരക്കണക്കിന് കൊമേഷ്യല്‍ ബില്‍ഡിംഗുകളാണ് ഡബ്ലിനില്‍ മാത്രം ഉപയോഗിക്കാതെ കിടക്കുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഭവന നിര്‍മ്മാണ രംഗത്തെ സഹായിക്കുന്ന ആദ്യ ചുവടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മാന്ദ്യം ബാധിച്ച നഗരത്തിന്റെ ഉള്‍പ്രദേശങ്ങളെ കൂടുതല്‍ ചലനാത്മകമാക്കാന്‍ ഈ നിര്‍ദ്ദേശത്തിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.ഐറിഷ് വാട്ടറിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമുള്ള ചില ഇളവുകളും പ്ലാനിംഗിന്റെകൂടി ചുമതലയുള്ള മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.നാഷണല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ വ്യാപനത്തിനും വിപുലമായ മൊബൈല്‍ ഫോണ്‍ കവറേജ് സംബന്ധിച്ചും ഒഴിവാക്കലുകളും ഇതില്‍പ്പെടുന്നു.ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്കും മറ്റും ആസൂത്രണ സംവിധാനം എങ്ങനെ ഉപകരിക്കാമെന്നതിന്റെ തെളിവുകൂടിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സഹമമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് അഭിപ്രായപ്പെട്ടു.

Scroll To Top