Sunday December 17, 2017
Latest Updates

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ അനുകരണ മാതൃകയുമായി രാഷ്ട്രീയ പാര്‍ട്ടി: ഫിംഗലില്‍ കുറഞ്ഞ ചെലവില്‍ 1000 വീടുകള്‍ നിര്‍മ്മിക്കാന്‍ സോളിഡാരിറ്റി പദ്ധതി

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ അനുകരണ മാതൃകയുമായി രാഷ്ട്രീയ പാര്‍ട്ടി: ഫിംഗലില്‍ കുറഞ്ഞ ചെലവില്‍ 1000 വീടുകള്‍ നിര്‍മ്മിക്കാന്‍ സോളിഡാരിറ്റി പദ്ധതി

ഡബ്ലിന്‍ : രാജ്യം നേരിടുന്ന ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 1000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ സോളിഡാരിറ്റി പാര്‍ടിയുടെ പദ്ധതി.ഫിംഗല്‍ കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള റെസിഡന്‍ഷ്യല്‍ സ്ഥലത്ത് ആയിരത്തോളം വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. അയര്‍ലണ്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ അമരക്കാരായ റൂത്ത് കോപ്പിന്‍ഗര്‍,പോള്‍ മര്‍ഫി,മിക്ക് ബാരി(കോര്‍ക്ക്)എന്നി ടി ഡിമാര്‍ നേതൃത്വം നല്‍കുന്ന സോളിഡാരിറ്റി പാര്‍ട്ടിയുടെ പദ്ധതിയ്ക്ക് ആവേശകരമായ പ്രതീകരണമാണ് ലഭിക്കുന്നത്.

നവംബര്‍ 30 വരെ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിന്റെ ഭവന പട്ടികയില്‍ 8,046 വീടുകള്‍ ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഫിംഗല്‍ കൗണ്‍സില്‍ പത്തു കെട്ടിടങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചു നല്‍കിയത്.

മുഗള്‍ ഹാര്‍ട്ടിലെ ഡെംസ്റ്റൌണിലെ 30.5 ഹെക്ടര്‍ സ്ഥലത്ത് 1,135 വീടുകള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കാന്‍ ഒരു വാസ്തുശില്പ വിദഗ്ധനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഫിംഗല്‍ കൗണ്‍സിലര്‍ മാറ്റ് വെയ്ന്‍ (സോളിഡാരിറ്റി) പറഞ്ഞു.രണ്ടുമുതല്‍ നാല് ബെഡുകളുള്ള 835 വീടുകളും ഒന്നു-മൂന്ന് കിടക്കകളുള്ള 300 വീടുകളും ഇവിടെയുണ്ടാകും. അതില്‍ 50 ശതമാനം സാമൂഹ്യ ഭവനവായ്പകളും 50 ശതമാനം താങ്ങാവുന്ന മോര്‍ട്ട്ഗേജ് സ്‌കീമിലും ആയിരിക്കും. കൗണ്‍സിലിലേക്ക് പ്രതിമാസം 478യൂറോ മുതല്‍ 797 യൂറോ വീതം തിരിച്ചടച്ചാല്‍ മതിയാകും.

ബല്ലിമുണിന്റെ ഒമാനുണല്‍ ഹൗസിംഗ് കോഓപ്പറേഷന്‍ പ്രൊജക്ട് നടത്തിയ മുന്‍ നിര്‍മ്മാണമനുസരിച്ചു കണക്കുകൂട്ടുമ്പോള്‍ 132.6 മില്ല്യണ്‍ യൂറോ വീടുകള്‍ക്കും 41.5 മില്ല്യണ്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കും ചെലവ് വരും. ഈ ചെലവുകള്‍ ഹൗസിങ് ഫിനാന്‍സ് ഏജന്‍സി വായ്പയായി ഹൗസിങ് വകുപ്പും ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ സംയുക്തമായി സംഘടിപ്പിക്കും.സോളിഡാരിറ്റി പദ്ധതി മൊത്തം രാജ്യത്തിനുള്ള മാതൃകയായിരിക്കുമെന്നും കൗണ്‍സിലര്‍ വിശദീകരിച്ചു.

സോളിഡാരിറ്റി പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍, പൊതുഭവന നിര്‍മ്മാണ മേഖലയില്‍ സമൂലമായ മാറ്റം പ്രതിനിധാനം ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു.നിലവിലെ നയം അനുവദിക്കുന്നതിനെക്കാള്‍ മൂന്നിരട്ടിയോളം പബ്ലിക് ഹൗസിംഗും ഇതിലൂടെ സാധ്യമാകും.

Scroll To Top