Thursday February 22, 2018
Latest Updates

അയര്‍ലണ്ടിലെ ഭവനവില പിടിച്ചുനിര്‍ത്താന്‍ വാറ്റ് നിരക്കില്‍ കുറവുണ്ടായേക്കും, പരിഹാര നിര്‍ദേശമൊരുക്കി എ ഐ ബി ബാങ്കും

അയര്‍ലണ്ടിലെ ഭവനവില പിടിച്ചുനിര്‍ത്താന്‍ വാറ്റ് നിരക്കില്‍ കുറവുണ്ടായേക്കും, പരിഹാര നിര്‍ദേശമൊരുക്കി എ ഐ ബി ബാങ്കും

ഡബ്ലിന്‍ :ഭവനപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി പുതിയ പദ്ധതികളുമായി അയര്‍ലണ്ടിലെ ഏറ്റവും വലിയ ബാങ്കായ എഐബിയും രംഗത്തെത്തി.

പാര്‍പ്പിട പദ്ധതികള്‍ക്കായി വാറ്റില്‍ 9 ശതമാനം വരെ കുറവ് നല്‍കുന്നതുള്‍പ്പെടെയുള്ളയുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എഐബി സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയിലെ കമ്പനികളല്ലാത്ത നിക്ഷേപകര്‍ക്ക് നികുതിയിനത്തില്‍ കുറവ് വരുത്തുന്നത് പാര്‍പ്പിടനിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ പേരെക്കൊണ്ട് നിക്ഷേപം നടത്താന്‍ സഹായിക്കുമെന്നും ബാങ്ക് വിലയിരുത്തുന്നു.

ബാങ്കിന്റെ ക്രെഡിറ്റ് പോളിസികളും ഇതിനായി പരിശോധിച്ചിരുന്നു. ബില്‍ഡേഴ്സിനെയും മറ്റ് ഭൂവുടമകളെയും ഭവനനിര്‍മ്മാണത്തിനായി കാര്യമായി പ്രോല്‍സാഹിപ്പിക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ സഹായത്തോടെയുള്ള ക്വാളിറ്റി ലോണ്‍ ആവിഷ്‌കരിക്കാനും സാധ്യതയുണ്ട്. വാറ്റില്‍ കുറവ് വരുത്താന്‍ നേരത്തെയും നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും നേരത്തെ ഫിയനാഫാളിന്റെ ധനമന്ത്രി ഈ നിര്‍ദ്ദേശം ഒഴിവാക്കുകയായിരുന്നു.

വാറ്റ് ഗണ്യമായ തോതില്‍ കുറയ്ക്കുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക തീരുമാനം താമസിയാതെ പ്രതീക്ഷിക്കാമെന്നു തന്നെയാണ് ഫിനഗേല്‍ വൃത്തങ്ങളും സൂചന നല്‍കുന്നത്
ഓരോ വര്‍ഷവും ഏകദേശം 350000 ത്തോളം വീടുകളാണ് അടുത്ത പത്ത് വര്‍ഷം വരെ ഉപയോഗിക്കാവുന്ന കണക്കില്‍ രാജ്യത്ത് നിര്‍മ്മിക്കേണ്ടത്. മുമ്പ് ഇപ്രകാരം പദ്ധതികളില്ലാതെ വീടുകളുണ്ടാക്കാത്തതാണ് രാജ്യത്ത് പാര്‍പ്പിട പ്രതിസന്ധിക്ക് നിലവിലുള്ള കാരണമെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്.

മൂന്നു ലക്ഷം യൂറോയില്‍ കുറഞ്ഞ വീടുകള്‍ ഡബ്ലിനില്‍ കിട്ടില്ലെന്ന അവസ്ഥയാണുള്ളത്.നിശ്ചിത വരുമാനക്കാരായ ആയിരക്കണക്കിന് പേര്‍ക്ക് ഇത്രയും തുക നല്കി ഭവനം സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്.ബാങ്ക് ലോണുകള്‍ ലഭിക്കുന്നതില്‍ നിലവിലുള്ള പ്രതിസന്ധികള്‍ കൂടിയാവുമ്പോള്‍ ഭവനമേഖലയിലേയ്ക്ക് എത്തി നോക്കാന്‍ പോലും ഇവര്‍ തയാറാവുന്നില്ല.ഈ സാഹചര്യത്തിലാണ് വാറ്റ് ഉള്‍പ്പെടയുള്ള ചിലവ് കുറച്ച് ഭവനമേഖലയില്‍ ഉദാരസമീപനം വേണമെന്ന ആവശ്യം ഉയരുന്നത്.

Scroll To Top