Tuesday February 20, 2018
Latest Updates

അയര്‍ലണ്ടിലെ ബിയര്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത,ഗിന്നസ് ആല്‍ക്കഹോളില്ലാത്ത ബിയര്‍ വിപണിയിലിറക്കുന്നു 

അയര്‍ലണ്ടിലെ ബിയര്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത,ഗിന്നസ് ആല്‍ക്കഹോളില്ലാത്ത ബിയര്‍ വിപണിയിലിറക്കുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ബിയര്‍ പ്രേമികള്‍ ഇനി ആല്‍ക്കഹോളിനെ പേടിച്ച് ബിയര്‍ ഒഴിവാക്കേണ്ട,ഇനി ആല്‍ക്കഹോളില്ലാതെയും ബിയര്‍ ലഭിക്കും.ഇത്തരക്കാര്‍ക്കായി ആദ്യത്തെ ആല്‍ക്കഹോള്‍ ഫ്രീ ബിയറുമായി ഗിന്നസ് അയര്‍ലണ്ട്.

രണ്ട് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആല്‍ക്കഹോള്‍ വിമുക്ത ബിയറുമായി ഗിന്നസ്സ് അയര്‍ലണ്ട് എത്തുന്നത്. ഈയിടെ നടന്ന ഇന്‍ഡിപെന്‍ഡെന്‍സ് ടേസ്റ്റ് ഫെസ്റ്റില്‍ ഈ ബിയര്‍ വിളമ്പിയപ്പോള്‍ കിട്ടിയ മികച്ച അഭിപ്രായങ്ങളും പ്രധാനവിപണിയില്‍ ഇറക്കുന്നതിന് കാരണമായി.

ഈ മാസം അവസാനത്തോടെ ഈ ബിയര്‍ വിപണിയിലെത്തും.330 ml ബോട്ടിലുകളായിരിക്കും ആദ്യഘട്ട വില്‍പ്പനയിലുണ്ടായിരിക്കുക.മാര്‍ച്ച് മാസത്തോടെ രാജ്യവ്യാപകമായ വില്‍പ്പനയാണ് ഗിന്നസ്സ് ലക്ഷ്യമിടുന്നത്.ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും ഏറ്റവും മികച്ച പഴച്ചാറുകളുടെ ഗുണങ്ങളാല്‍ സമ്പന്നമാണ് പുതിയ ബിയറുകളെന്നും ഗിന്നസ്സിന്റെ വക്താക്കള്‍ അറിയിച്ചു.

സാധാരണയായി ബിയറിലെ ആല്‍ക്കഹോള്‍ ഒഴിവാക്കുന്നത് ഇതിന്റെ രുചിയെ കാര്യമായി ബാധിക്കും എന്നാല്‍ ബിയറിന്റെ രുചിക്ക് പ്രാധാന്യം നല്‍കിയാണ് ഗിന്നസ്സിന്റെ ബിയറെന്ന് വക്താവ് പറയുന്നു.

Scroll To Top