Thursday February 22, 2018
Latest Updates

അയര്‍ലണ്ടിലെ ഫ്‌ലൂ ബാധയ്ക്ക് ശമനമില്ല , മരണം അമ്പത്തഞ്ചായി,ശ്വാസകോശ രോഗങ്ങള്‍ മരണകാരണമാവുന്നുവെന്ന് ആരോഗ്യവകുപ്പ് 

അയര്‍ലണ്ടിലെ ഫ്‌ലൂ ബാധയ്ക്ക് ശമനമില്ല , മരണം അമ്പത്തഞ്ചായി,ശ്വാസകോശ രോഗങ്ങള്‍ മരണകാരണമാവുന്നുവെന്ന് ആരോഗ്യവകുപ്പ് 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ സമീപകാല ചരിത്രത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു 2017-18 ല്‍ കൂടുതല്‍ ഫ്‌ലൂ മരണങ്ങള്‍ ഉണ്ടായതായി കണക്കുകള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ മാത്രം 55 ഫ്‌ലൂ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഏറിയതും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ ബാധിച്ചിട്ടുള്ള ആളുകളുടെ എണ്ണത്തില്‍ വളരെയധികം വര്‍ദ്ധനവാണ് 2017-18 ശൈത്യ കാലത്തു ഉണ്ടായിട്ടുള്ളതാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു 1,785 ആളുകക്ക് ഇതുവരെ ഫ്‌ലൂ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ത്തന്നെ 92 പേരുടെ നില ഗുരുതരമാണ്.

എച്ച് എസ് ഇ യുടെ കണക്കുകള്‍ പ്രകാരം 2010 ലെ H1N1 നു ശേഷം ഏറ്റവും അധികം ഔട്ട് ഓഫ് അവേസ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഈ ഫ്‌ലൂ സീസണില്‍ ആണ് എന്നുള്ളതാണ് ഇതിന്റെ തീവ്രതയെയാണ് കാണിക്കുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത്തരത്തില്‍ വലിയതോതിലുള്ള ഫ്‌ലൂ മരണങ്ങള്‍ക്ക് കാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ആളുകളില്‍ വര്‍ദ്ധിച്ചു വരുന്നതാണ് എന്ന് നാഷണല്‍ വൈറസ് റഫറന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ.Cillian DeGascun അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ നിലനില്‍ക്കുന്നത് ഈ രോഗികളില്‍ പ്രത്യേകിച്ചും പ്രായമായവരില്‍ ശൈത്യ കാലങ്ങളില്‍ ഫ്‌ലൂ പോലുള്ള മാരകമായ രോഗങ്ങള്‍ പിടിപെടുന്നതിനു കാരണമാകുന്നു.

ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ ബാധിച്ചിട്ടുള്ള ആളുകളുടെ എണ്ണത്തില്‍ കൃമാതീതമായി ഉണ്ടായ വര്‍ദ്ധനവ് കണക്കാക്കിയാണ് ഫ്‌ലൂ സീസണ്‍ ആയി ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തുടര്‍ന്നു വരുന്ന ആറു ആഴ്ചത്തേക്ക് കൂടി ഫ്‌ലൂ ലെവല്‍ ഇപ്പോഴത്തേത് പോലെ തുടരും എന്നാണ് മെഡിക്കല്‍ വിദഗ്ദ്ധര്‍ പറയുന്നത്. ഇതു ആളുകളില്‍ ആശങ്ക ഉണ്ടാക്കുന്നു എങ്കിലും മുന്‍കരുതലുകള്‍ എടുക്കേണ്ടത് രോഗം തടയുന്നതിന് അത്യാവശ്യമാണ്.

Scroll To Top