Sunday June 24, 2018
Latest Updates

 അയര്‍ലണ്ടിലെ പ്രഥമ കല്‍പ്പന ചൗള ഇന്റര്‍നാഷണല്‍ സ്പേസ്  സ്‌കോളര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക്

 അയര്‍ലണ്ടിലെ പ്രഥമ കല്‍പ്പന ചൗള ഇന്റര്‍നാഷണല്‍ സ്പേസ്  സ്‌കോളര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രഥമ കല്‍പ്പന ചൗള ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പിന് ഇന്ത്യന്‍ വിദ്യാര്‍ഥിനി സോണല്‍ ബാബര്‍വാള്‍ (21) അര്‍ഹയായി.മഹാരാഷ്ട സംസ്ഥാനത്തെ അമരാവതി സ്വദേശിനിയാണ് സോണാല്‍.മഹാരാഷ്ടയിലെ ആര്‍എല്‍ടി കോളേജ് ഓഫ് സയന്‍സ് ആന്റ് ദി സ്പൈന,അമരാവതിയിലെ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജി എന്നിവിടങ്ങളിലായാണ് സോണാല്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയത്.റോബോട്ടിക്സ്, സ്പേസ് ഡേബ്രിസ്,പരിസ്ഥിതി തുടങ്ങിയവയാണ് സോണാലിന്റെ ഇഷ്ട വിഷയങ്ങള്‍.സഹോദരി ലീന ബോകിലും അപൂര്‍വ ജഘതിയുമാണ് സോണാലിന്റെ മാര്‍ഗദര്‍ശികള്‍.

ബഹിരാകാശ പേടകമായ കൊളംബിയന്‍ ദുരന്തത്തില്‍ പൊലിഞ്ഞ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ കല്‍പ്പനാ ചൗളയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പാണ് ഇത്.

2003 ഫെബ്രുവരി ഒന്നിനാണ് കൊളംബിയ തകര്‍ന്നത്.ബഹാരാകാശ ഗവേഷണ രംഗത്ത് ഇന്ത്യക്കുള്ള നേതൃശേഷി നിലനിര്‍ത്താന്‍ കഴിയട്ടെയെന്ന് സ്‌കോളര്‍ഷിപ്പ് ഫൗണ്ടര്‍മാരിലൊരാളായ മൈക്കിള്‍ പോട്ടര്‍ പറഞ്ഞു.കല്‍പ്പനാ ചൗളയുടെ അടങ്ങാത്ത വിജ്ഞാനതൃഷ്ണയുടെ ഇടങ്ങളായ സയന്‍സില്‍ മികവു തെളിയിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുകയാണ് സ്‌കോളര്‍ഷിപ്പിലൂടെ ഉദ്ദേശിക്കുന്നത്. സയന്‍സിലും മെഡിസിനിലും ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലും പ്രതിഭ കാട്ടുന്ന പി.ജി. വിദ്യാര്‍ഥികളെ കണ്ടെത്തുകയാണ് സ്‌കോളര്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

Scroll To Top